വീട് പൂർത്തിയാക്കാൻ പല മോശം സിനിമകളിൽ ഒന്നും നോക്കാതെ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് മനോജ് കെ ജയൻ

മലയാള സിനിമയിൽ സൂപ്പർ സ്റ്റാറല്ലെങ്കിലും തന്റേതായ അഭിനയ മികവ് കൊണ്ട് സിനിമയിൽ ഉയർന്നു വന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മനോജ്‌ കെ ജയൻ. അഭിനയത്തിലും ഗാനാലാപനത്തിലും കഴിവ് തെളിയിച്ച താരമാണ് മനോജ്‌ കെ ജയൻ. സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് വരെ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.

തമിഴ്, തെലുങ്ക്, കാനഡ ഭാഷയിലും അഭിനയിച്ച താരം വില്ലനായും, സഹനടനായും വേഷമിട്ട് ശ്രദ്ധ നേടിയ മനോജ്‌ കെ ജയൻ ടെലിവിഷൻ പരമ്പകരകളിലും തിളങ്ങി നിന്നിട്ടുണ്ട്. സിനിമയിൽ നായികയായി തിളങ്ങിയ ഉർവശിയെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധം ഇടക്ക് വെച്ച് പിരിഞ്ഞിരുന്നു.

ഇപ്പോൾ തന്റെ സിനിമ ജീവിതത്തെ പറ്റി തുറന്ന് പറയുകയാണ് മനോജ്‌ കെ ജയൻ. ഒരുപാട് നല്ല വേഷങ്ങൾ ചെയ്തിട്ട് ഉണ്ടെങ്കിലും താൻ നായക വേഷത്തിൽ എത്തിയ സിനിമകൾ തനിക്ക് ഉയർച്ചകൾ സമ്മാനിച്ചില്ലെന്നും ആ സമയത്തൊക്കെ വീട് പണി നടക്കുന്നതിനാൽ പണത്തിന് ആവിശ്യമുള്ളതിനാൽ പല സിനിമകളിലും ഒന്നും നോക്കാതെ അഭിനയിച്ചെന്നും താരം പറയുന്നു.

തനിക്ക് സിനിമയല്ലാതെ മറ്റ് തൊഴിലുകൾ അറിയില്ലെന്നും നിർഭാഗ്യവശാൽ ഭരതൻ സാറിന്റെ ചുരം എന്ന സിനിമയിലെ വേഷം പോലും സിനിമയിൽ തനിക്ക് ഗുണം ചെയ്തില്ലെന്നും താരം പറയുന്നു. പിന്നീട് നായക വേഷത്തിൽ നിന്നും അപ്രത്യക്ഷമായ മനോജ്‌ കെ ജയൻ ദിഗംബരനായും, തലയ്ക്കൽ ചന്തുവുമായൊക്കെ വേഷമിട്ട് പ്രേക്ഷക ശ്രദ്ധ നേടി.

പിന്നീട് രാജമാണിക്യം, ചട്ടമ്പിനാട് തുടങ്ങിയ സിനിമകളിൽ കൂടി സഹനട വേഷം ചെയ്തും താരം അഭിനയ രംഗത്ത് ഉറച്ച് നിന്നു. സിനിമയിൽ തനിക്ക് വലിയ ഉയർച്ചകൾ നേടി തന്നില്ലെങ്കിലും വീട് വെയ്ക്കാനും മറ്റുമുള്ള പണത്തിന്റെ ഉള്ള വഴികൾ സിനിമ വഴി ലഭിച്ചെന്നും താരം പറയുന്നു. ഊർവ്വശിയുമായുള വിവാഹബന്ധം പിരിഞ്ഞതിന് ശേഷം ആശയെ വിവാഹം ചെയ്ത് കുടുംബവുമായി കഴിയുകയാണ് താരമിപ്പോൾ.

Latest news
POPPULAR NEWS