വീട് വെയ്ക്കാൻ ലോണെടുത്ത 6 ലക്ഷം രൂപ മകൻ ഓൺലൈൻ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

മകൻ ഓൺലൈനിൽ ഗെയിം കളിച്ചു പിതാവിന് നഷ്ടമായത് 612000 രൂപ. കണ്ണൂർ സെൻട്രൽ ജയിലിലെ വീവിങ് ഇൻസ്‌പെക്ടർ പന്ന്യന്നൂരിലെ പാചാരത്തു വിനോദ് കുമാറിനാണ് തന്റെ ബാങ്ക് അക്കൗണ്ടിലെ പൈസ നഷ്ടമായത്. വീടുവയ്ക്കാൻ വേണ്ടി ബാങ്കിൽ നിന്നും ലോൺ എടുത്ത കാശാണ് നഷ്ടമായത്.

Also Read  പാട്ട് പാടുന്ന ആപ്പിലൂടെ പരിചയപ്പെട്ട ഗായകനൊപ്പം പ്രവാസിയുടെ ഭാര്യ ഒളിച്ചോടി

ഫ്രീ ഫയർ എന്ന ഗെയിം കളിക്കാനായി ചെറിയ എമൗണ്ട് പ്രവേശന ഫീസായി അടച്ചിരുന്നു ഇതിനു പിന്നാലെയാണ് അക്കൗണ്ടിൽ നിന്നും തുക നഷ്ടമായത്. വിനോദ് കുമാറിന്റെ പരാതിയിൽ കണ്ണൂർ ടൌൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.