വീഡിയോ കാളിലൂടെ കല്യാണം: വീഡിയോ പങ്കുവെച്ചും ആശംസകൾ നേർന്നും നടൻ ആര്യൻ

ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് മൂലം പലരുടെയും നിശ്ചയിച്ച കല്യാണം മാറ്റിവെയ്ക്കേണ്ടി വരികയും എന്നാൽ ചിലർ ആർഭാടങ്ങൾ എല്ലാം ഒഴിവാക്കിക്കൊണ്ട് ഒന്നോ രണ്ടോ പേരെ മാത്രം കൂട്ടി താലികെട്ട് ചടങ്ങ് മാത്രമായും നടത്തുന്നവരുമുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ താരം ആര്യൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്ന ഒരു കല്യാണ വീഡിയോ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

ലോക്ക് ഡൗൺ ആയതിനാൽ വധുവിന്റെ കഴുത്തിൽ വീഡിയോ കാളിലൂടെ താലികെട്ടുന്ന വരന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. അങ്ങനെ വീഡിയോ കാളിലൂടെയും കല്യാണം നടന്നുവെന്ന് താരം വീഡിയോയുടെ ഒപ്പമുള്ള തലക്കെട്ടിൽ കൊടുത്തിട്ടുണ്ട്. കൂടാതെ വധുവിനും വരനും ആര്യൻ ആശംസകളും നേരുകയുണ്ടായി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പും വീഡിയോയും കാണാം.

  ശരീരത്തിലെ ചുളിവുകളുടെ ചിത്രം ആരധകർക്കായി പങ്കുവെച്ച് നമിത പ്രമോദ്

അങ്ങനെ വീഡിയോ കോളിലൂടെ കല്ല്യാണവും നടന്നൂ. ആദ്യം വളരെ കൗതുകം തോന്നി – കോമഡി ആയി തോന്നി. പിന്നെ വിശ്വാസങ്ങളുടെ പേരിൽ ഇതിലും വലിയ കോമഡികൾ നടക്കുന്ന ലോകത്ത്‌ ഇതൊക്കെ എന്ത്‌ എന്ന് ആശ്വസിച്ചൂ. എന്തായാലും, വരനും വധുവിനും ആശംസകൾ

Latest news
POPPULAR NEWS