ചലച്ചിത്ര താരം ഷംന കാസിമിൽ നിന്നും പണംതട്ടാൻ ശ്രമിച്ച യുവാക്കളെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഷംനയുടെ മാതാവിന്റെ പരാതിയെ തുടർന്നാണ് നാല് യുവാക്കൾ പോലീസ് പിടിയിലായത്. ടിക്ക് ടോക്ക് താരത്തിന്റെ പരിലാണ് യുവാക്കൾ വിവാഹ ആലോചനയുമായി എത്തിയതെന്നും എന്നാൽ ടിക്ക് ടോക്ക് താരത്തിന് ഇതിൽ പങ്കില്ലെന്നും ഷംന വ്യക്തമാക്കി.
ടിക്ക് ടോക്ക് താരത്തിന്റെ ഫോട്ടോ കാണിച്ചാണ് ഇവർ വിവാഹ ആലോചനയുമായി എത്തിയത്. പിന്നീട് ടിക്ക് ടോക്ക് താരമാണെന്ന വ്യാജേന തന്നോട് ഫോണിൽ ഒരാൾ സ്ഥിരമായി സംസാരിക്കാറുണ്ടായിരുന്നതായും താരം പറയുന്നു. വരന്റെ ബന്ധുക്കൾ എന്ന് പറഞ്ഞ് വന്നവർ വീട്ടിൽ വരികയും സംസാരിക്കുകയും ചെയ്തിരുന്നു. വിവാഹം ഏകദേശം ഉറപ്പിച്ച സമയത്ത് ദുബായിലുള്ള സ്വർണക്കടയിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞ് യുവാവ് പണം ആവശ്യപെട്ടു.
പണം ആവിശ്യപെട്ടതോടെ സംശയം തോന്നിയെന്നും അതിനാൽ വീഡിയോ കോളിൽ വരാൻ താൻ ആവിശ്യപെട്ടെന്നും ഷംന കാസിം പറയുന്നു. വീഡിയോ കോളിൽ വരൻ പറഞ്ഞതോടെയാണ് ഇത് തട്ടിപ്പ് ആണെന്നും ടിക്ക് ടോക്ക് താരമല്ലെന്നും മനസിലായതെന്നും ഷംന കാസിം പറഞ്ഞു.
വീഡിയോ കാൾ മുസ്ലീങ്ങൾക്ക് ചേർന്നതല്ലെന്ന് പറഞ്ഞ് യുവാവ് ഒഴിഞ്ഞ് മാറി തുടർന്ന്. കാസർഗോഡ് സ്വദേശിയായ ടിക്ക് ടോക്ക് താരത്തിനെ മറ്റൊരു വഴിയിലൂടെ ബന്ധപ്പെട്ടപ്പോഴാണ് തന്നോട് സംസാരിച്ചത് അയാൾ അല്ലെന്ന് വ്യക്തമായത്.
തട്ടിപ്പ് ഞങ്ങൾ മനസിലാക്കി എന്നറിഞ്ഞ തട്ടിപ്പ് സംഘം പിന്നീട് പണം നൽകിയില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭീഷണി രൂക്ഷമായതോടെയാണ് പോലീസിൽ പരാതിപ്പെട്ടതെന്നും ഷംനകാസിം പറയുന്നു.