വീണ്ടും ഗ്ലാമറസ് വേഷത്തിൽ ഹിരണ്മയി ; ബ്ലൗസ് തിരിച്ചിട്ടതാണോ എന്ന് ആരാധകർ

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഗായിക ഹിരണ്മയി. സമൂഹമാധ്യമങ്ങളിൽ സജീവമായ ഹിരണ്മയി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കുകയും ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറലാകുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ എസ്‌വി ബ്രൈഡൽ വേൾഡിനായി ഫോട്ടോഷൂട്ട് വീഡിയോ എസ്‌വി ബ്രൈഡൽ വേൾഡിന്റെ ഇന്റസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്.

ഗ്ലാമർ ലുക്കിലാണ് വീഡിയോയിൽ താരം പ്രത്യക്ഷപ്പെടുന്നത്. ഹിരണ്മയിയെ കൂടുതൽ വ്യത്യസ്തയാക്കുന്നത് രമ്യ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് ലെഹങ്കയാണ് രമ്യ ഫോട്ടോഷൂട്ടിന് വേണ്ടി ഹിരണ്മയിക്ക് ഡിസൈൻ ചെയ്ത് നൽകിയത്.

ലെഹങ്കയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ള ആഭരണങ്ങൾ ഡിസൈൻ ചെയ്ത് നൽകിയതും രമ്യയാണ്. ദിവസങ്ങൾക്ക് മുൻപ് ഹിരണ്മയി തന്റെ ഗ്ലാമറസ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. നിരവധി വിമർശനങ്ങളും താരത്തെ തേടി എത്തിയിട്ടുണ്ട്. ബ്ലൗസ് തിരിച്ചിട്ടതാണോ എന്നാണ് ഹിരണ്മയിയുടെ പുതിയ ചിത്രത്തിന് താഴെ ആരാധകർ ചോദിക്കുന്നത്.