വീരേന്ദ്രകുമാർ മികച്ച സാമാജികനായിരുന്നുവെന്നും വിയോഗത്തിൽ ദുഃഖമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: രാജ്യസഭാംഗം വീരേന്ദ്രകുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്നും കുടുംബങ്ങളുടെയും അണികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ കുറിച്ചു. മികച്ച സാമാജികനായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ കടുത്ത ദുഃഖമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സാധാരണക്കാരുടെയും ദരിദ്രരുടെയും ശബ്ദമാകാനാണ് അദ്ദേഹം ശ്രമിച്ചതെന്നും പ്രധാനമന്ത്രിയുടെ ട്വിറ്റർ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

Latest news
POPPULAR NEWS