വെഞ്ഞാറന്മൂട്ടിൽ ഭർത്താവ് ഭാര്യയെ കൊന്നു കുഴിച്ചു മൂടി

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഭാര്യയെ കൊന്നു കുഴിച്ചു മൂടിയ ഭർത്താവിനെ അറസ്റ്റ്‌ ചെയ്തു. ഭർത്താവായ കുട്ടൻ ഭാര്യ സിനിയെ കൊല്ലുകയും ശേഷം ബാത്ത്റൂമിനു സമീപത്തു കുഴിച്ചു മൂടുകയായിരുന്നു. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായതായും തുടർന്ന് സിനിയെ കാണാതാകുകയുമായിരുന്നു. സംഭവത്തിൽ മക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

അമ്മയെവിടെന്നു മക്കൾ പിതാവിനോട് ചോദിച്ചപ്പോൾ അമ്മയുടെ വീട്ടിൽ പോയെന്നും രണ്ട് ദിവസം കഴിഞ്ഞേ തിരിച്ചു വരികയുള്ളുവെന്നും പറഞ്ഞതായി മക്കൾ പറയുന്നു. എന്നാൽ കുട്ടികൾക്ക് അതിൽ സംശയം തോന്നിയതിനെ തുടർന്ന് അയൽവാസികളെ അറിയിക്കുകയും ചെയ്തു. ശേഷം പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ ബാത്ത്റൂമിനു സമീപം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ സിനിയുടെ ഭർത്താവ് കുട്ടനെ ചോദ്യം ചെയ്യുകയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.