Tuesday, January 14, 2025
-Advertisements-
KERALA NEWSവെടിയുണ്ട കാണാതായ സംഭവത്തിൽ കടകംപള്ളിയുടെ ഗൺമാനെതിരെയും കേസ്

വെടിയുണ്ട കാണാതായ സംഭവത്തിൽ കടകംപള്ളിയുടെ ഗൺമാനെതിരെയും കേസ്

chanakya news

തിരുവനന്തപുരം: പോലീസ് വകുപ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാനെതിരെയും കേസ്. ഗൺമാനായ സനിൽകുമാറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പേരൂർക്കട പൊലീസാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ 11 പൊലീസുകാരെ കേസിന്റെ പ്രതി പട്ടികയിൽ ചേർത്തിരുന്നു. എന്നാൽ 10 മാസങ്ങൾക്ക് മുൻപേ തുടങ്ങിയ കേസിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

2019 ഏപ്രിൽ 3 നാണ് പേരൂർക്കട പോലീസ് സംഭവത്തിൽ കേസ് എടുത്തത്. മുൻ കമാണ്ടന്റ്റ് ആയിരുന്ന സേവ്യറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ് എ പി ക്യാമ്പിലെ വെടിയുണ്ടകൾ നഷ്ടപ്പെട്ടിരുന്നു എന്ന് ചൂണ്ടക്കാട്ടിയാണ് അദ്ദേഹം കേസ് കൊടുത്തത്. തുടർന്ന് നടപടിയെടുക്കുക ആയിരുന്നു. ഇത്തരത്തിലുള്ള വീഴ്ചകളിലൂടെ സർക്കാരിന് വലിയ രീതിയിലുള്ള നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും എഫ് ഐ ആറിൽ ചൂണ്ടികാണിക്കുന്നു. അന്വേഷണം പോലീസ് ക്രൈം ബ്രാഞ്ചിന് വിട്ടുനൽകിയിരിക്കുകയാണ്.