Advertisements

വെട്ടുക്കിളിയുടെ വ്യാപക ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാനിൽ അടിയന്തരാവസ്ഥ

ഇസ്ളാമാബാദ്: വെട്ടുക്കിളിയുടെ ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാനിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു സർക്കാർ. വെട്ടുക്കിളി വ്യാപകമായി കൃഷികൾ നശിപ്പിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.

Advertisements

പാക്കിസ്ഥാനിലെ 900,000 ഹെക്ടർ ഭൂമിയിലെ വിളകൾ വെട്ടുകിളികൾ നശിപ്പിച്ചിട്ടുണ്ട്. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിവെച്ചെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. 10 ആനകൾ കഴിക്കുന്ന ഭക്ഷണം ഒറ്റ ദിവസം കൊണ്ട് വെട്ടിക്കിളികൾ തിന്നു തീർക്കുന്നെന്നാണ് കണക്കുകൾ പറയുന്നത്. കൂട്ടമായി എത്തുന്ന ഇവ പ്രദേശത്തെ ധാന്യങ്ങൾ, പഴങ്ങൾ, വിത്തുകൾ, ഇലകൾ എല്ലാം ഭക്ഷണമാക്കുന്നു. കർഷകരും വെട്ടിക്കിളിയുടെ ശല്യത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ്.

Advertisements

- Advertisement -
Latest news
POPPULAR NEWS