ഭർത്താവിനോപ്പം യുവതി ഐസ് ക്രീം ട്രീറ്റിനായി പോയപ്പോൾ ആ ഐസ് ക്രീമിന്റെ ടേസ്റ്റ് ഇഷ്ടപ്പെട്ട പെണ്കുഞ്ഞു ഒടുവിൽ പിതാവിന്റെ കൈയ്യിൽ നിന്നും ഐസ് ക്രീം തട്ടിഎടുത്തു കഴിക്കാൻ ശ്രമിക്കുന്നു. എന്നാൽ ആ പിതാവ് ഐസ് ക്രീം കഴിക്കണ്ടെന്നും അത് കളയാൻ കുഞ്ഞിനോട് ആവശ്യപ്പെടുകയും ചെയ്തു. കുഞ്ഞ് അതിനു തയ്യാറായില്ല. പക്ഷെ ഐസ് ക്രീം കഴിക്കുന്ന വീഡിയോ കുട്ടിയുടെ മാതാവ് ബ്രിട്ടാണി കൗതുകത്തോടെ മൊബൈലിൽ പകർത്തി.
ശരിക്കും ഈ വീഡിയോ എന്തുകൊണ്ട് താൻ മൊബൈലിൽ പകർത്തിയെന്നും തനിക്ക് അറിയില്ലെന്നും, സാധാരണ ഞാൻ അങ്ങനെ ചെയ്യാറില്ലന്നും യുവതി പറഞ്ഞു. എന്തായാലും യുവതി പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.