വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചു ; ഡ്രൈവർ ജയദീപിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

ഈരാറ്റുപേട്ട : കനത്ത മഴയെ തുടർന്ന് പൂഞ്ഞാറിൽ വെള്ളം കയറിയ റോഡിലൂടെ കെഎസ്ആർടിസി ബസ് ഓടിച്ച ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ ജയദീപിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. വെള്ളക്കെട്ടിലൂടെ അപകടകരമായ രീതിയിൽ ബസ് ഓടിച്ചെന്ന് കാണിച്ച് കെഎസ്ആർടിസി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

  മന്ത്രി പുത്രൻ ജെയ്‌സൺ ജയരാജനെ എൻഫോഴ്‌മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

സംഭവത്തിന് ശേഷം ജയദീപിനെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ജയദീപ് സമൂഹ മാധ്യമങ്ങളിലൂടെ അധികൃതർക്കെതിരെ രൂക്ഷമായ വിമർശനം നടത്തുകയും പരിഹസിക്കുകയും ചെയ്തിരുന്നു. ജയദീപിന്റെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹനവകുപ്പ് ആരംഭിച്ചതായാണ് വിവരം.

Latest news
POPPULAR NEWS