വെള്ളപ്പൊക്കത്തിലെ രക്ഷാപ്രവർത്തനം കണ്ടപ്പോൾ വ്യോമസേനയിൽ ചേരണമെന്നുള്ള ആഗ്രഹം സഫലീകരിച്ചു ചായക്കടക്കാരന്റെ മകൾ

ഒരു സാധാരണ കുടുംബത്തിൽ നിന്നും വന്ന ചായക്കടക്കാരന്റെ മകളായ 24 കാരി ഇനി വ്യോമസേനയിൽ. അച്ഛന്റെ ചായക്കടയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് പഠിച്ചു തന്റെ സ്വപ്നം സാധ്യമാക്കിയിരിക്കുകയാണ് ആഞ്ചൽ അഗർവാൾ. ഓരോ ദിവസം കഷ്ടപ്പാടുകൾ സഹിച്ചുകൊണ്ടാണ് ആഞ്ചൽ അഗർവാൾ പഠിച്ചു തന്റെ ജീവിതത്തിലെ സ്വപ്നം യാഥാർഥ്യമാക്കിയത്. 2013 ൽ ഉത്തരാഖണ്ഡിൽ ഉണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തെ തുടർന്നാണ് 12 ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന തനിക്ക് വ്യോമസേനയിൽ ചേരണമെന്നുള്ള ആഗ്രഹം ഉടലെടുത്തത്.

അച്ഛന്റെ തുച്ഛമായ വരുമാനം കൊണ്ട് എങ്ങിനെ മുന്നോട്ട് പഠിക്കാനുള്ള തുക കണ്ടെത്തുമെന്നുള്ള വിഷമത്തിലായിരുന്നു. എന്നാൽ അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് ആഞ്ചൽ 6 ലക്ഷം പേർ പങ്കെടുത്ത പ്രവേശന പരീക്ഷ എഴുതി. തുടർന്ന് ആഞ്ചൽ തന്റെ ആഗ്രഹം സഫലീകരിക്കുകയായിരുന്നു. മകൾക്ക് വ്യോമസേനയിൽ ജോലി കിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബാഗങ്ങൾ.