ബിജെപിയുടെ വെർച്വൽ റാലികൾ രാജ്യവ്യാപകമായി സംഘടിപ്പിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ പൊതുപരിപാടികൾ സംഘടിപ്പിക്കാൻ സാധിക്കാത്തതിനാൽ ബിജെപി വ്യത്യസ്തമായ രീതിയിലുള്ള പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് രോഗ വ്യാപനത്തിന്റെ പ്രതിസന്ധി കാലത്ത് ഏതിനും എന്തിനും പുതിയ വഴികൾ ഉണ്ടെന്ന് തെളിയിച്ചു കാണിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടി ലക്ഷങ്ങളുടെ പങ്കാളിത്തത്തോടെ ഓൺലൈൻ റാലി നടത്തുന്നു.
പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ ശബ്ദത്തിൽ ഓൺലൈനിൽ മോട്ടോർ വാഹനത്തിൽ ഉച്ചഭാഷിണി വിളംബരം നടത്തുകയാണ്. ബിജെപിയുടെ മഹാവെർച്യുൽ റാലി 16ന് നടക്കുകയാണ്. മുൻപ് കാളവണ്ടിയിലും മോട്ടോർ വാഹനത്തിലും ഉച്ചഭാഷിണി പ്രചാരണം നടത്തിയിരുന്നത് ഓൺലൈനിൽ എങ്ങനെ നടത്തും. അതിനുവഴിയുണ്ടെന്ന് തെളിയിച്ചിരിക്കുന്നു.