വേശ്യാലയത്തിലെ സ്ഥിരം സന്ദർശകനായ പോലീസുകാരനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു

വേശ്യാലയത്തിലെ സ്ഥിരം സന്ദർശകനായ പോലീസുകാരനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അടിമാലിയിലെ ഒരു ഹോംസ്‌റ്റേയിലെ പഞ്ചനക്ഷത്ര വേശ്യാലയത്തിലേ നിത്യ സന്ദര്ശകനാണ് ഇടുക്കി ആംഡ് റിസർവ് ബറ്റാലിയനിലെ പോലീസ് ഡ്രൈവർ വിനോദ്. ഹോംസ്റ്റേയ് വാടകയ്ക്ക് എടുത്ത് വേശ്യാലയം നടത്തി വരുകയായിരുന്നു. കഴിഞ്ഞ ദിവസം അടിമാലി പോലീസ് ഇവിടെ റെയ്ഡ് നടത്തി രണ്ടുമൂന്നു സ്ത്രീകളെയും വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിരുന്നു.

ജില്ലയ്ക്ക് പുറത്തുനിന്നു പുതുതായി ഏത് പെൺകുട്ടി വന്നാലും ആദ്യം തന്നെ അറിയിക്കണമെന്ന് വിനോദ് പറഞ്ഞിരുന്നതായി പോലീസ് പറയുന്നു. പോലീസിന് ലഭിച്ച വിവരത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് വിനോദ് അവിടുത്തെ നിത്യ സന്ദർശകൻ ആണെന്നും, വേശ്യാലയത്തിനു വേണ്ട എല്ലാ സഹായങ്ങളും നൽകിയിരുന്നതായും വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.