വൈറസ് വ്യാപനം കൂടുമ്പോൾ സംസ്ഥാനത്ത് ജാഗ്രത കുറയുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി

കൊറോണ വൈറസിനെ നേരിടുന്നതിനു വേണ്ടി ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന കരുതലും ജാഗ്രതയും കുറഞ്ഞു പോകുന്നുണ്ടോയെന്നു എല്ലാവരും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപ-കടാവസ്ഥ മനസ്സിലാക്കണമെന്നും ആപത്തിന്റെ തോത് വർധിച്ചുവരികയാണെന്നും അത് നിങ്ങൾ തിരിച്ചറിയണംമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുതരമായ രീതിയിൽ രോഗം ബാധിക്കുന്നവർക്ക് വേണ്ടി പ്രത്യേക പ്രോട്ടോകളും ആരോഗ്യവകുപ്പ് ഇറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read  ഭർത്താവിൽ നിന്നും അകന്ന് കഴിയുന്ന യുവതി പ്രസവിച്ചു ; നവജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടി സംഭവം നടുമങ്ങാട്

രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ നിന്നും എത്തുന്ന വരെ വേഗത്തിൽ ടെസ്റ്റ് ചെയ്യുന്നതിന് വേണ്ടിയുള്ള സംവിധാനവും ഒരുക്കും. സംസ്ഥാനത്തെ ജനങ്ങൾ പൊതുസ്ഥലങ്ങളിൽ ആയാലും വാഹനങ്ങളിൽ ആയാലും സുരക്ഷാമാനദണ്ഡങ്ങൾ കൃത്യമായ രീതിയിൽ പാലിച്ചിരിക്കണമെന്നും അതിൽ യാതൊരു വിധത്തിലുമുള്ള വിട്ടുവീഴ്ച ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.