ഡൽഹി: ഇന്ത്യയിലെ പ്രധാന വൈഷ്ണവ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള കാശി മഹൽ എക്സ്പ്രസ്സ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. വാരണാസിയിലെ സ്റ്റേഷനിലാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. രാജ്യത്തെ വൈഷ്ണവ തീർത്ഥാടകരെ ലക്ഷ്യമാക്കി സർവീസ് തുടങ്ങുന്ന ട്രെയിൻ ഫെബ്രുവരി 20 മുതൽ പൂർണ്ണമായ രീതിയിൽ ഓടി തുടങ്ങും. കാശിയും ഇൻഡോറും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.
പ്രധാനമായും ഈ മേഖലയിലെ ഓംകാരെശ്വേർ, മഹാകാലേഷ്വർ, കാശി വിശ്വനാഥ എന്നി വൈഷ്ണവ ക്ഷേത്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് കാശി മഹാകൽ എക്സ്പ്രസ്സ് സർവീസ് നടത്തുന്നത്. ഈ ട്രെയിനിൽ വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഈ ട്രെയിൻ ആഴ്ചയിൽ മൂന്ന് സർവീസ് നടത്തുന്നുണ്ട്.