വോട്ടഭ്യർത്ഥിച്ച് കൊറോണയും ; കൊറോണ മത്സരിക്കുന്നത് ബിജെപി സ്ഥാനാർത്ഥിയായി

കൊറോണ എന്ന് കേൾക്കുമ്പോൾ നെഞ്ച് ഒന്ന് പിടക്കുന്നവരാണ് ലോക ജനത. എന്നാൽ വോട്ട് തേടി കൊറോണ വീട്ടിലെത്തിയാലോ?. കൊല്ലം ജില്ലക്കാർക്ക് കൊറോണ എന്നാൽ വൈറസ് മാത്രമല്ല കൊല്ലം കോർപറേഷനിൽ മതിലിൽ ഡിവിഷനിലെ ഒരു സ്ഥാനാർത്ഥിയുടെ പേര് കൂടിയാണ് കൊറോണ. മതിലിൽ ഡിവിഷനിലെ ബിജെപി പ്രവർത്തകനായ ജിനു സുരേഷിന്റെ ഭാര്യയാണ് അവിടുത്തെ ബിജെപി സ്ഥാനാർഥി കൂടിയായ കൊറോണ തോമസ്.

മതിലിൽ കാട്ടുവിളയിൽ തോമസ് മാത്യുവിന്റെയും ഷീബയുടെയും മകളാണ് കൊറോണ തോമസ്. പ്രകാശവലയം എന്നു അര്ഥമുള്ളത്കൊണ്ടാണ് മകൾക്ക് കൊറോണ എന്ന പേര് ഇടാൻ കാരണം. ലോകത്ത് കൊറോണ പടർന്നതോടെ ആ പേരുള്ള കൊറോണ തോമസും പ്രശസ്തയായി.