കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ തീവ്രവാദികൾക്ക് മുൻപിൽ മുട്ട് മടക്കിയെന്ന് ബിജെപി സംസ്ഥാന ജന സെക്രട്ടറി കെ സുരേന്ദ്രൻ. മാവോയിസ്റ്റ് ബന്ധം കാണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്ത അലന്റെയും,താഹയുടെയും, കേസ് സംസ്ഥാന പൊലീസിന് വിട്ടു നൽകണമെന്ന ആവിശ്യം ഇതിന്റെ ഭാഗമാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
അലനെയും താഹയെയും ചായകുടിക്കാൻ പോയപ്പോൾ അറസ്റ്റ് ചെയ്തതല്ല എന്ന് ആവർത്തിച്ച മുഖ്യമന്ത്രി എന്തിനാണ് കേസ് സംസ്ഥാന പൊലീസിന് കൈമാറാൻ വേണ്ടി അമിത്ഷായോട് അപേക്ഷിച്ച് കത്ത് നൽകിയത്. അത് വിശദീകരിക്കണമെന്നും കെ സുരേന്ദ്രൻ ആവിശ്യപ്പെട്ടു.
അലനും താഹയ്ക്കും എതിരെ ഉള്ളത് യുപിഎ കേസ് ആണ്എൻ ഐ എ യും അത് അന്വേഷിക്കുന്നത് . ഇപ്പോൾ പിണറായി ആർക്കാർ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും കെ സുരേന്ദ്രൻ. മുസ്‌ലിം ലീഗ് നേരത്തെ നിയമസഭയിൽ പ്രമേയം പാസാക്കിയപ്പോൾ. യുപിഎ കേസെടുത്തതിൽ നിന്നും പിന്നോട്ട് പോകില്ലെന്നും. അമിത്ഷായുടെ കാലു പിടിക്കണോ എന്നും ചോദിച്ചിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിക്ക് ആരെയോ ഭയമാണെന്നും അതാണ് നിലപാട് മാറ്റത്തിനു പിന്നിലെ കാരണമെന്നും കെ സുരേന്ദ്രൻ.