വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന ചൈനീസ് ആപ്പുകളെ നിരോധിച്ച് കേന്ദ്രസർക്കാർ

ഡൽഹി: വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന ചൈനീസ് ആപ്പുകളെ നിരോധിച്ച് കേന്ദ്രസർക്കാർ. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് 43 ആപ്ലികേഷനുകൾ കേന്ദ്രസർക്കാർ നിരോധിച്ചത്.

ഐടി ആക്ടിലെ വകുപ്പ് പ്രകാരമാണ് സർക്കാർ നടപടി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് നടപടി. നേരത്തെ 150 ലധീകം ചൈനീസ് ആപ്ലികേഷനുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.