വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം; മാലാ പാർവതിയുടെ മകന്റെ വിഷയത്തിൽ പ്രതികരിച്ചു നടി സാന്ദ്ര

സിനിമാതാരമായ മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ മേക്കപ്പ് ആർട്ടിസ്റ്റായ സീമാ വിനീതിന് അ-ശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സംഭവത്തിൽ പ്രതികരണവുമായി നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. വ്യെക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം #maalaparvathy #supportseemavineeth എന്ന ഹാഷ് ടാഗോട് കൂടി സാന്ദ്ര തോമസ് ഫേസ്ബുക്കിൽ കുറിച്ചത്. മകൻ ചെയ്ത തെറ്റിന് ഒരിക്കലും അമ്മയെ പഴിക്കണം എന്ന അഭിപ്രായക്കാരി അല്ല ഞാൻ. പക്ഷേ മകൻ ചെയ്ത തെറ്റിനെ ന്യായീകരിച്ചു സംസാരിക്കുന്നതു സ്ത്രീപക്ഷം ഘോരഘോരം പ്രസംഗിക്കുന്ന ഒരാളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. ഇതൊക്കെ വെറും ഒരു പുകമറ ആണെന്നല്ലേ അവർ തെളിയിക്കുന്നത്. എന്ന് സാന്ദ്ര ഫേസ്ബുക്ക് കമന്റിൽ കുറിച്ചു.

  തനിക്ക് രാഷ്ട്രീയമില്ല, സൈക്കിളിൽ വന്നത് പ്രതിഷേധമല്ലെന്ന് തമിഴ് നടൻ വിജയ്

മാലാ പാർവതിയുടെ മകന്റെ വിഷയത്തിൽ നിരവധി പ്രമുഖരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. കൂടാതെ ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന ഓഡിയോ സന്ദേശമാണ് തന്നെ ഈ കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ചതെന്നും സാന്ദ്ര പറയുന്നു.

Latest news
POPPULAR NEWS