വ്യയാമം ചെയ്യുന്നതിനിടയിൽ കാൽ വഴുതി പത്താം നിലയിൽ നിന്ന് താഴേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം

കൊച്ചി : വ്യായാമം ചെയ്യുന്നതിനിടയിൽ പത്താം നിലയിൽ നിന്ന് താഴെ വീണ് പതിനെട്ടുകാരി മരിച്ചു. എറണാകുളം സദേശി ഐറിൻ ആണ് മരണപ്പെട്ടത്. രാവിലെ സഹോദരനൊപ്പം ടെറസിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ടെറസിലുള്ള ടൈൽ പാകിയ കോൺഗ്രീറ്റ് ബെഞ്ചിൽ ചവിട്ടി നിന്ന് വ്യായാമം ചെയ്യുന്നതിനിടയിലാണ് കാൽ വഴുതി ഐറിൻ താഴെ വീണത്. മുകളിൽ നിന്നും കാർപാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീണ ഐറിനെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  അസമയങ്ങളിൽ യുവതികൾ വന്ന് പോയിരുന്നു ; പെരുമ്പാവൂരിൽ അനാശ്യാസ്യ പ്രവർത്തനം നടത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ള ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു

Latest news
POPPULAR NEWS