വ്യാജവാറ്റുമായി തൃപ്തി ദേശായിയും സംഘവും പിടിയിൽ?

തിരുവനന്തപുരം: തൃപ്‍തി ദേശായിയും സംഘവും വ്യാജവാറ്റുമായി പിടിയിലായെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ തൃപ്തി ദേശായിയും സംഘവും വ്യാജവാറ്റ് നടത്തുന്നുവെന്ന തരത്തിൽ വീഡിയോ പ്രചരിച്ചിരുന്നു. കൊറോണ വൈറസ് പടരുന്നത് കാരണം മദ്യഷോപ്പുകൾ അടച്ചിട്ടിരിക്കുന്നയതിനാൽ മദ്യത്തിന്റെ ലഭ്യത കുറവ് മൂലം വ്യാജ വാറ്റ് നടത്തുന്നുവെന്ന തരത്തിലുള്ള വീഡിയോയാണ് പ്രചരിച്ചിരുന്നത്.

  ലെഗിൻസ് ധരിച്ച് സ്കൂളിലെത്തിയ അധ്യാപികയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയതായി പരാതി

സംഭവത്തിൽ തൃപ്തിയും സംഘവും പിടിയിലായെന്നും പ്രചരണം നടന്നിരുന്നു. ശബരിമലയിൽ സ്ത്രീകളെ കയറ്റുന്ന വിഷയത്തിൽ തൃപ്തി ദേശായി തുടക്കം മുതലേ മുൻപന്തിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ മണ്ഡലകാല സീസണിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് തൃപ്തി ദേശായിയെയും അനുയായികളെയും തടയുകയും ചെയ്തിരുന്നു.

Latest news
POPPULAR NEWS