കൊറോണ വ്യാപനം മൂലം വിപണിയിൽ എത്താൻ സാധിക്കാഞ്ഞ One plus 8 ഫോണുകൾ ഇ മാസം അവസാനത്തോടെ വിപണിയിൽ എത്തും. ഏപ്രിൽ ആദ്യ വാരം ഫോണിന്റെ ലോഞ്ച് നടത്തിയെങ്കിലും കൊറോണ ഭീതി കാരണം ഫോൺ എത്താൻ വൈകിയിരുന്നു നേരത്തെ ഏപ്രിൽ 28 മുതൽ ഫോൺ ബുക്ക് ചെയ്യാം എന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്.
3 സ്റ്റോറേജ് ഓപ്ഷനിൽ ലഭിക്കുന്ന ഫോണുകൾ 5g സപ്പോർട്ടാണ്. 6ജിബി റാം + 128ജിബി സ്റ്റോറേജ്, 8ജിബി റാം+ 128 ജിബി സ്റ്റോറേജ്, 12ജിബി + 256 ജിബി സ്റ്റോറേജ് മോഡലുകളിലാണ് ഫോൺ ഇറങ്ങുന്നത്. Snapdragon 865 ചിപ്പ് സെറ്റിലാണ് one plus 8 ഇറങ്ങുന്നത്.