മലയാളത്തിൽ അടക്കം നിരവധി സിനിമകൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ തെന്നിന്ത്യൻ താര സുന്ദരിയാണ് ഖുശ്ബു. 1980 ൽ ബോളിവുഡ് ചിത്രത്തിൽ അരങ്ങേറിയ താരം പിന്നീട് തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിളങ്ങി നിന്നിരുന്നു. 200 ൽ അധികം ചിത്രങ്ങളിൽ വേഷമിട്ട താരം നിർമ്മാതാവ്, അവതാരിക എന്നീ നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമ നടിയെന്നതിന് പുറമ സമൂഹിക പ്രശ്ങ്ങളിലും താരം ഇടപെടാറുണ്ട്.
കഴിഞ്ഞ ദിവസം താരം പങ്കുവെച്ച വർക്ക് ഔട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്. ഫ്ലെക്സിബിലിറ്റി ടെസ്റ്റ് എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ചിത്രം വൈറലായതോടെ സിനിമ മേഖലയിൽ അടക്കം നിരവധി പേരാണ് ചിത്രത്തിലെ ഖുശ്ബുവിന്റെ ഫ്ലെക്സിബിലിറ്റി പുകഴ്ത്തി കമ്മന്റുകളുമായി എത്തിയത്.
അതിന്റെ ഇടയിൽ ഖുശ്ബുവിന്റെ കളിയാക്കി കൊണ്ടും ഒരാൾ കമന്റിട്ടിരുന്നു. ചിത്രത്തിലെ ഖുശ്ബുവിനെ കണ്ടാൽ കുട്ടിയാനയെ പോലെയുണ്ട് എന്നാണ് ഇയാൾ കമന്റ് ചെയ്തത്. എന്നാൽ ഇയാൾക്ക് ചുട്ട മറുപടി കൊടുക്കാനും ഖുശ്ബു മറന്നില്ല, നിന്റെ മുഖം കണ്ണാടിയിൽ കണ്ടിട്ടുണ്ടോ ഒരു പന്നിയെ പോലെയുണ്ട് നിന്നെ നല്ല രീതിയിലല്ല വളർത്തിയത് എന്നാണ് ഖുശ്ബു മറുപടി കൊടുത്തത്.