Advertisements

വർഗീയ കലാപത്തിന് ആഹ്വാനം ചെയ്ത സംഭവത്തിൽ ഫസൽ ഗഫൂറിനെതിരെ എൻ.ഐ.എയ്ക്കും എൻഫോഴ്‌സ്‌മെന്റിനും പരാതി നൽകി

കോഴിക്കോട്: വർഗീയ കലാപത്തിന് ആഹ്വാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടു ഫസൽ ഗഫൂറിനെതിരെ പരാതി സമർപ്പിച്ചു. യുവമോർച്ച സംസ്ഥാന സെക്രട്ടറി ടി റിനീഷാണ് കോഴിക്കോട് ജില്ലാ പോലീസ് മേധാവിയ്ക്കും എൻ ഐ എയ്ക്കും പരാതി നൽകിയത്. സുപ്രീംകോടതി വിധി എതിരായിട്ട് വന്നാലും പാർലമെന്റ് പാസാക്കിയ നിയമം ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കരുതെന്ന് ഫസൽ ഗഫൂർ ആഹ്വാനം ചെയ്യുകയായിരുന്നു.

Advertisements

ഇതു വർഗീയ കലാപം ലക്ഷ്യമിട്ടു കൊണ്ടുള്ള ആഹ്വാനം ആണെന്ന് ചൂണ്ടിക്കാട്ടി ഫസൽ ഗഫൂറിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നുണ്ട്. ഇപ്പോൾ നടത്തുന്ന പ്രക്ഷോഭങ്ങൾ വെറും മുന്നൊരുക്കങ്ങൾ മാത്രമാണെന്നും, യഥാർഥ പോരാട്ടം ഇനിയാണ് വരാൻ പോകുന്നതെന്നും ഫസൽ ഗഫൂർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വർഗീയ പരാമർശത്തിനെതിരെ നിരവധി ആളുകളാണ് രംഗത്തെത്തിയത്.

Advertisements

- Advertisement -
Latest news
POPPULAR NEWS