കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇന്ന് 9 മണിക്ക് ലൈറ്റുകളും മറ്റും ഓഫാക്കിയ ശേഷം ദീപങ്ങൾ തെളിയിക്കണം എന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ നിർദേശത്തെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് രംഗത്ത് വരുന്നത്. രാഷ്ട്രീയ നേതാക്കൾ മുതൽ ഇന്ത്യൻ സിനിമയിലെ താര രാജാക്കന്മാർ വരെ പ്രധാനമന്ത്രിയുടെ നിർദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയും പ്രധാനമന്ത്രിയെ പിന്തുണച്ചു രംഗത്ത് വന്നിരിന്നു.
എന്നാൽ മമ്മൂട്ടിയെ കടുത്ത ഭാഷയിലാണ് ആരാധകർ ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റ് ഇടുന്നത്. മമ്മൂട്ടിയെ ഇഷ്ടമാണ് എന്നാലും ഇ മണ്ടത്തരത്തിന് ഒന്നും കൂട്ട് നിൽക്കാൻ പറ്റില്ല, നേരത്തെ ഇഷ്ടമായിരുന്നു ഇപ്പോ കഷ്ടമാണ്, ആരേലും പറയുന്നത് കേട്ട് കേരളത്തിൽ താളം തുള്ളാൻ നിൽക്കണ്ട തുടങ്ങിയ വിമർശങ്ങൾ കൊണ്ട് നിറയുകയാണ് മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. ടാക്സ് വെട്ടിപ്പൊക്കെ ഉള്ളത് കൊണ്ടാണോ മമ്മുട്ടി നരേന്ദ്രമോദിയുടെ വാലാട്ടിപ്പട്ടി ആകുന്നതെന്നും ചിലർ ചോദിക്കുന്നു
തിരശ്ശീലയിൽ തിരക്കഥയ്ക്ക് അനുസൃദമായി അഭിനയിക്കാൻ താങ്കൾ കേമനാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ ജീവിതത്തിലും ആരോ പകർത്തു നൽകിയ വരികൾക്കിടയിൽ
അഭിനയിക്കുകയായിരുന്നു താങ്കൾ എന്ന് ഇപ്പോൾ ആണ് മനസ്സിലായത്, ഒരുമയുണ്ടാവാൻ ദീപം തെളിയിക്കണമെത്ര, ഒരുമയോടെ ജീവിച്ചിരുന്ന ഒരു ജനതയെ മതത്തിന്റെ അതിർ വരമ്പുകളിലൂടെ ഭിന്നിപ്പിക്കാൻ ശ്രമിച്ചപ്പോൾ.താങ്കൾ പറഞ്ഞ ഒരുമയുടെ ദീപങ്ങൾ അണഞ്ഞു പോയതായിരുന്നോ, ഇരുൾ മൂടിയ ഹൃദയം ഉള്ളവർ ആയിരം ദീപങ്ങൾ തെളിയിച്ചാലും അത് കൂരിരുട്ട് തന്നെയാണ്, ഇത് കേരളമാണ് sir താരങ്ങൾ പറയുന്നത് വേദവാക്യമായി കാണുന്ന ഉത്തരേന്ത്യ അല്ല ഇങ്ങനെ പോകുന്നു മമ്മുട്ടിക്ക് നേരെയുള്ള കമന്റുകൾ ഇതിനിടെ മോഹനാലാളും പ്രധാനമന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തി.