മാതാവിന്റെ ചികിത്സാ സഹായത്തിനായി സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ട വീഡിയോയുടെ പശ്ചാത്തലത്തിൽ ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുള്ള വർഷയുടെ പരാതിയെതുടർന്ന് പൊതുപ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പില് പോലീസ് ചോദ്യം ചെയ്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയായ വർഷയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫിറോസ് കുന്നംപറമ്പിൽ പോലീസ് ചോദ്യം ചെയ്തത്. വർഷയുടെ മാതാവ് രാധയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് സമൂഹമാധ്യമങ്ങളിലൂടെ സഹായ അഭ്യർത്ഥന നടത്തിയത്.
അഭ്യർത്ഥനപ്രകാരം വർഷയുടെ അക്കൗണ്ടിലേക്ക് ഒരു കോടിയിലധികം രൂപ എത്തിയിരുന്നു. അധികം വരുന്ന പണം മറ്റ് രോഗികൾക്ക് നൽകാമെന്ന് വർഷ സമ്മതിച്ചതായും ഫിറോസ് പറയുന്നുണ്ട്. ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വർഷയിൽ നിന്നും കൂടുതൽ വിവരങ്ങൾ പോലീസ് തേടും. ഫിറോസ് കുന്നംപറമ്പിൽ, സാമൂഹിക സന്നദ്ധ പ്രവർത്തനം നടത്തുന്ന സാജൻ കേച്ചേരി, സഹായികളായ സലാം, ഷാഹിദ് തുടങ്ങിയ നാലു പേർക്കെതിരെയാണ് വർഷ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ ജൂൺ 24 മാതാവിന്റെ കരൾ ശസ്ത്രക്രിയക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ട് വർഷം ഫേസ്ബുക്ക് ലൈവിലൂടെ എത്തുകയായിരുന്നു. തുടർന്ന് വർഷയ്ക്ക് സഹായ വാഗ്ദാനവുമായി സാജൻ കേച്ചേരിയും എത്തിയിരുന്നു. സാജൻ കേച്ചേരി വർഷയെ കാണാൻ എത്തുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ജോയിന്റ് അക്കൗണ്ട് വേണം പക്ഷേ ഇവർ ആവശ്യപ്പെട്ടതായും പറയുന്നു. എന്നാൽ ഇതിന് സമ്മതിക്കാതെ വന്നതോടെ സമൂഹ മാധ്യമങ്ങൾ വഴി നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വർഷ പറയുന്നത്.