ന്യൂഡൽഹി: ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണോയെന്നു സർക്കാരിനോട് ചോദിച്ചുകൊണ്ടു സുപ്രീംകോടതി. തിരുവാഭരണം ഏറ്റെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചു കൊണ്ടു പിണറായി സർക്കാർ. ഇത് സംബന്ധിച്ച് ഉള്ള റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.
ശേഷം കോടതിയുടെ ഉത്തരവ് ഉണ്ടാകുമെന്ന് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച് വ്യെക്തമാക്കി. പന്തളം കൊട്ടാരത്തിൽ ഇരുകൂട്ടർ തമ്മിലുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന് തിരുവാഭരണം ഏറ്റെടുത്തു കൂടെയെന്ന് കോടതി ചോദിച്ചിരുന്നു. സർക്കാർ ഇപ്പോൾ ഏറ്റെടുന്നതിൽ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.