KERALA NEWSശബരിമലയിലേക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിലും കോടികളുടെ ക്രമക്കേടെന്ന് റിപ്പോർട്ട്‌

ശബരിമലയിലേക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിലും കോടികളുടെ ക്രമക്കേടെന്ന് റിപ്പോർട്ട്‌

chanakya news

തിരുവനന്തപുരം: ശബരിമലയുടെ സുരക്ഷയ്ക്കായി വാങ്ങിയ ഉപകരണങ്ങളിലും വ്യാപകമായി ക്രമക്കേടുകൾ നടത്തിയതായി സി എ ജിയുടെ റിപ്പോർട്ട്‌. പോലീസ് ഉദ്യോഗസ്ഥർ കെൽട്രോണുമായി ബന്ധപ്പെട്ടുകൊണ്ട് ഉപകരണങ്ങൾ വാങ്ങുകയും അതിലൂടെ കോടികൾ തട്ടിപ്പ് നടത്തിയതയുമാണ് കണ്ടെത്തൽ. ഇതിനായി കെൽട്രോണിന് പുറത്തു കരാർ നൽകിയതായും പറയുന്നു.

- Advertisement -

2017 ലും ഇത്തരത്തിൽ സുരക്ഷാ ഉപകാരങ്ങൾ വാങ്ങിയതിൽ വൻക്രമക്കേടുകൾ നടത്തിയതാണ്. 30 ഓളം സുരക്ഷാ ഉപകാരണങ്ങൾക്കായി സർക്കാർ 11. 36 കോടി രൂപയാണ് നൽകിയത്. എന്നാൽ കെൽട്രോണിന്റെ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ അനുസരിച്ചു പരിശോധനയിൽ മാർക്കറ്റിൽ ഉള്ളതിനേക്കാൾ മൂന്നിരട്ടി വിലയിലാണ് കെൽട്രോൺ ഉപകരണങ്ങൾ നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പല ഉപകരണങ്ങളളും സീസൺ കഴിയാറായപ്പോളാണ് കെൽട്രോൺ നൽകിയത്.

- Advertisement -

ഇതിലൂടെ മാത്രം 1.50 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും സി എ ജിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കമ്പനികളുമായി ഇടപെടാതെ നേരിട്ടു ഉപകരണങ്ങൾ എടുത്തിരുന്നെങ്കിൽ കോടികൾ സർക്കാരിന് ലാഭമായേനെമെന്നും സി എ ജിയുടെ റിപ്പോർട്ട്‌ ചൂണ്ടികാണിക്കുന്നു.

- Advertisement -