അവസാനം സംസ്ഥാന സർക്കാരും പറഞ്ഞു ; ശബരിമലയിൽ യുവതികൾക്ക് പ്രവേശനമില്ല

പത്തനംതിട്ട : ശബരിമലയിൽ യുവതികൾക്ക് പ്രവേശനമില്ലെന്ന് ആഭ്യന്തര വകുപ്പ്. വെർച്വൽ ക്യു വെബ്‌സൈറ്റിലാണ് ഈ അറിയിപ്പ് ഉള്ളത്. ശബരിമല ദർശനവുമായി ബന്ധപ്പെട്ട മാർഗ നിർദേശത്തിലാണ് ഈ അറിയിപ്പ്. 50 വയസിൽ താഴെ ഉള്ള സ്ത്രീകൾക്ക് പ്രവേശനമില്ല. ആദ്യമായാണ് സംസ്ഥാന സർക്കാർ യുവതികൾക്ക് ശബരിമലയിൽ പ്രവേശനമില്ലെന്ന് അറിയിപ്പ് പുറത്തിറക്കുന്നത്. പോലീസിന്റെ ഔദ്യോഗിക പേജിലാണ് അറിയിപ്പ് വന്നിട്ടുമുള്ളത്.