ശമ്പളം ഒരു കോടി എൺപത് ലക്ഷം രൂപ, ഗൂഗിളിന്റെയും,ആമസോണിന്റെയും ഓഫർ നിരസിച്ച വിദ്യാർത്ഥിക്ക് ഫേസ്‌ബുക്കിൽ ജോലി

ന്യുഡൽഹി : ഗൂഗിളിന്റെയും ആസോണിന്റെയും ഓഫർ നിരസിച്ച വിദ്യാർത്ഥിക്ക് 1.8 കോടി രൂപയുടെ ഓഫറുമായി ഫേസ്‌ബുക്ക്. കൊൽക്കത്ത ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി ബൈശാഖ് മൊണ്ടലിനാണ് ഫേസ്‌ബുക്ക് ഉയർന്ന ശമ്പളത്തിൽ ജോലി നൽകിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന തുക ലഭിക്കുന്ന വിദ്യാർത്ഥിയാണ് ബൈശാഖ് മൊണ്ടൽ.

കൊൽക്കത്ത ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിലെ നാലാം വർഷ കമ്പ്യുട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിദ്യർത്ഥിയാണ് ബൈശാഖ് മൊണ്ടൽ. നേരത്തെ ഗൂഗിളിൽ നിന്നും ആമസോണിൽ നിന്നും ബൈശാഖിനെ തേടി ഓഫർ വന്നിരുന്നെങ്കിലും അതൊക്കെ ബൈശാഖ് നിരസിക്കുകയായിരുന്നു. ഗൂഗിളിലും ആമസോണിനും പിറകെ നിരവധി വൻകിട കമ്പനികളും ബൈശാഖിന് ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് ഫേസ്‌ബുക്ക് വിദ്യാർത്ഥിയെ സ്വന്തമാക്കുകയായിരുന്നു.

ഈ വർഷം സെപ്റ്റംബറിൽ ജോയിൻ ചെയ്യുന്നതിനായി ബൈശാഖ് മൊണ്ടൽ ലണ്ടനിലേക്ക് പറക്കും. കഴിഞ്ഞ ചൊവ്വ്ഴ്ചയാണ് ബൈശാഖിനെ തേടി ഫേസ്‌ബുക്കിന്റെ ഓഫർ എത്തിയത്. ലോക്ഡൗൺ കാലത്ത് നിരവധി സ്ഥാപനങ്ങളിൽ പരീശിലന പരിപടികളിൽ പങ്കെടുത്തിരുന്നതായും അതൊക്കെയാണ് ഇതിന് തന്നെ സഹായിച്ചതെന്നും മാധ്യമങ്ങളോട് ബൈശാഖ് മൊണ്ടൽ പറഞ്ഞു.