ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിയ താരമാണ് മുക്ത. വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലാത്ത താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെയ്കാറുള്ള മുക്തയുടെ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ വൈറലാകുകയാണ്.
ഭർതൃ മാതാവിനൊപ്പം കസ്തുരിമൻ എന്ന ചിത്രത്തിലെ കുളപ്പുള്ളി ലീല അഭിനയിച്ച രംഗമാണ് മുക്തയും ഭർതൃ മാതാവായ റാണിയും ചേർന്ന് അവതരിപ്പിച്ചത്. കുളപ്പുള്ളി ലീല ചെയ്ത കഥാപാത്രത്തെ റാണിയും മകളുടെ കഥാപാത്രത്തെ മുക്തയും അവതരിപ്പിച്ചു. ഭർതൃ മാതാവിന്റെ കഴിവിനെക്കുറിച്ച് കുറിപ്പെഴുതിയാണ് താരം വീഡിയോ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.