ശരീരം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് സുജിത്തിനെ കണ്ടതിന് ശേഷം,മേക്കോവർ രഹസ്യം വെളിപ്പെടുത്തി മീര

നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ചെയ്ത് മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് മീര നന്ദൻ. താരത്തിന്റെ മേക്കോവർ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. മീര പങ്കുവെച്ച ഫോട്ടോകൾക്ക് എല്ലാം ആരാധകർ പിന്തുണ നൽകുകയും ചെയ്തിരുന്നു. തന്റെ പുതിയ രൂപത്തിന്റെ രഹസ്യം ആരാധകരോട് വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. അഭിനയത്തിന് പുറമെ ദുബൈയിൽ ആർജെയായി ജോലി നോക്കി വരികയുമാണ് താരം ഇപ്പോൾ.

പണ്ട് മുതൽക്കേ ഫിറ്റ്നസിന് നല്ല ശ്രദ്ധ കൊടുക്കാറുണ്ട് ആരോഗ്യമുണ്ടെങ്കിൽ മാത്രമേ എനെർജിയോട് ഇരിക്കാൻ സാധിക്കത്തൊള്ളൂവെന്നും അതിനാൽ ആരോഗ്യത്തിന്റെ കാര്യത്തിൽ എല്ലാവർക്കും ശ്രദ്ധയുണ്ടായിരിക്കണമെന്നും താരം പറയുന്നു. താൻ ജിമ്മിൽ പോയി തുടങ്ങിയെന്നും സുജിത്ത് എന്നയാളാണ് പ്രചോദനം നൽകിയതെന്നും മീര പറയുന്നു.

Also Read  ചലച്ചിത്ര താരം കൊച്ചുപ്രേമൻ അന്തരിച്ചു

ദുബൈയിൽ വെച്ചാണ് സുജിത്തിനെ പരിചയപെട്ടതെന്നും അപകടത്തിൽ സ്‌പൈനൽ കോഡിന് തകരാർ പറ്റിയെങ്കിലും മരണത്തിൽ നിന്നും അയാൾ തിരിച്ചെത്തിയെന്നും 5 ലേറെ മണിക്കൂർ ജിമ്മിൽ ചിലവഴിക്കുന്ന സുചിത്തിനെ കാണുമ്പോൾ ദൈവം നമ്മൾക്ക് തന്നിട്ടുള്ള അനുഗ്രഹത്തിന്റെ കാര്യം ഓർത്ത് പോകുമെന്നും ശരീരം സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് മനസിലായതിനെ തുടർന്നാണ് ജിമ്മിൽ പോയി തുടങ്ങിയതെന്നും താരം പറയുന്നു.