ശരീരം ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളെ കീഴ്പെടുത്തും ; വർക്ക്ഔട്ട് ചിത്രങ്ങളുമായി ചലച്ചിത്രതാരം റിമ കല്ലിങ്കൽ

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് റിമ കല്ലിങ്കൽ റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തെത്തിയ താരം നിരവധി മലയാള സിനിമകളിൽ നായികയായി അഭിനയിച്ചു. സംവിധായകൻ ആഷിക് അബുവുമായുള്ള വിവാഹത്തിന് ശേഷവും സിനിമയിലും മോഡലിംഗിലും താരം സജീവമാണ്. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങളും ചിത്രങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാറുള്ള താരം കോവിഡ് ബാധിച്ചതിന് ശേഷം ആദ്യമായി ജിമ്മിൽ വർക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്.


കോവിഡ് മുക്തയായി ഒരു മാസത്തിന് ശേഷമാണ് റിമ കല്ലിങ്കൽ വീണ്ടും ജിമ്മിൽ വർക്ക് ഔട്ട് ചെയ്യാനായി എത്തിയത്. ഒരു മാസത്തെകോവിഡ് വിശ്രമത്തിന് ശേഷമാണ് വീണ്ടും ജിമ്മിൽ എത്തുന്നതെന്നും ശരീരത്തെ ശ്രദ്ധിക്കണമെന്നും അല്ലെങ്കിൽ ശരീരം നിങ്ങളെ കീഴ്‌പ്പെടുത്തുമെന്നും അടിക്കുറിപ്പ് നൽകിയാണ് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചെയ്യുന്ന ചിത്രങ്ങൾ റിമ കല്ലിങ്കൽ പങ്കുവെച്ചത്.