ശരീരത്തിന് മുകളിൽ ഭാരം അനുഭവപ്പെട്ടപ്പോഴാണ് ഞാൻ ഉണർന്നത് അപ്പോൾ അയാൾ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു, അവരെന്നെ നഗ്നയാക്കി.. എന്‍റെ മുന്നിൽ സ്വയംഭോഗം ചെയ്തു.. ; താൻ നേരിട്ട പീഡനങ്ങൾ തുറന്ന് പറഞ്ഞ് പെൺകുട്ടി

മുംബൈ: ഓർമ്മയുള്ള കാലംമുതൽ കുടുംബക്കാരിൽ നിന്ന് ബന്ധുക്കളിൽ നിന്ന് സുഹൃത്തുക്കളിൽ നിന്ന് നേരിട്ട തന്റെ പീ-ഡന അനുഭവങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഒരു പെൺകുട്ടി. അടുത്ത കാലത്തായി നിരവധി പെൺകുട്ടികളാണ് ലൈം-ഗിക പീ-ഡനത്തിന് ഇരയാകുന്നത്. ഏറ്റവും അടുത്ത വേണ്ടപ്പെട്ടവരുടെ അടുത്തു നിന്നുപോലുമാണ് പലർക്കും പീ-ഡനമുണ്ടാകുന്നത് എന്നുള്ളതാണ് ഏറ്റവുമധികം വിഷമകരമായ കാര്യം. ഇത്തരത്തിൽ ചെറുപ്പത്തിൽ നേരിടേണ്ടി വന്ന ചില പീ-ഡന അനുഭവങ്ങളെ വിവരിക്കുകയാണ് 18 വയസ്സുകാരിയായ ഒരു പെൺകുട്ടി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ ആണ് തനിക്ക് നേരിട്ട് പീ-ഡന അനുഭവങ്ങൾ യുവതി തുറന്നു പറഞ്ഞിരിക്കുന്നത്. യുവതിയുടെ കുറുപ്പ് മലയാളത്തിൽ പരിഭാഷപ്പെടുത്തിയതിന്റെ പൂർണരൂപം വായിക്കാം

ഉറങ്ങിക്കിടന്ന എന്റെ പുറത്ത് വലിയൊരു ഭാരം അനുഭവപ്പെട്ടപ്പോളാണ് ഞാൻ ഉണർന്നത്. കണ്ണുതുറന്നു നോക്കിയപ്പോൾ അയാൾ എന്റെ പുറത്തു കിടക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. എനിക്ക് വെറും എട്ടു വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. എന്റെ വീട്ടിൽ ഉണ്ടായിരുന്നവരെല്ലാം അന്ന് ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയിരിക്കുകയായിരുന്നു. ആ സമയം മനസ്സിലാക്കിയായിരുന്നു അയാൾ വീട്ടിലെത്തിയത്. ആരുമില്ലാത്ത സമയത്ത് ഞാൻ വീട്ടിൽ ഉറങ്ങുകയായിരുന്നു. അയാൾ എന്നെ ബലാ-ൽസംഗം ചെയ്യുകയായിരുന്നു. കണ്ണു തുറന്നു നോക്കി നിന്നത് മാത്രം, കാരണം എനിക്ക് അനങ്ങാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു. എനിക്ക് ഒച്ച് വെയ്ക്കാനും കഴിഞ്ഞില്ല. ആ പീഡിപ്പിച്ചിരുന്നത് 35 വയസ്സുകാരനായ എന്റെ അമ്മാവനായിരുന്നു. പീഡന ശേഷം അയാൾ അവിടെനിന്നും ഉടനടി കടന്നു കളയുകയാണ് ചെയ്തത്. ശേഷം മൂത്രം ഒഴിക്കാൻ മുട്ടിയപ്പോൾ കഠിനമായ വേദന അനുഭവപ്പെട്ടു, രക്തസ്രാവം ഉണ്ടായി. കന്യാചർമം പൊട്ടിയിരുന്നു. എന്റെ സ്വകാര്യ ഭാഗങ്ങളെല്ലാം വൃത്തിയാക്കിയ ശേഷം ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു. എന്നാൽ അന്ന് രാത്രി എനിക്കു ഉറങ്ങാൻ കഴിഞ്ഞില്ല.

എന്താണ് സംഭവിച്ചതെന്നുള്ളത് ചിന്തിച്ചു എനിക്ക് ഉറങ്ങാൻ സാധിച്ചില്ല. നടന്ന കാര്യങ്ങൾ ഞാൻ ആരോടും പറഞ്ഞതുമില്ല. ജീവിതത്തിൽ ഒരിക്കലും ഞാൻ ഇത്രയും ഭയന്നിട്ടില്ല. പിന്നെ ഞാൻ അയാളെ കണ്ടിട്ടില്ല. എന്നാൽ ഇത് ഇവിടംകൊണ്ട് അവസാനിച്ചില്ല. സ്കൂൾ വിട്ടുവരുമ്പോൾ അയലത്തെ വീട്ടിൽ പലപ്പോഴും ഭക്ഷണം കഴിക്കാനായി പോകുമായിരുന്നു. ഒരിക്കൽ ആ വീട്ടിലെ ആന്റിയും അങ്കിളും അവിടെ ഇല്ലാതിരുന്ന സമയത്ത് അവരുടെ മകൻ സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയുണ്ടായി. അവർ എന്നെ ന-ഗ്നയാക്കുകയും മുന്നിൽവച്ച് സ്വയംഭോ-ഗം ചെയ്യുകയും ചെയ്തു. കൂടാതെ ശാരീരികമായി ഉപദ്രവിക്കുകയും ഇത്തരത്തിൽ നാലുമാസത്തോളം അവരുടെ പീ-ഡനം അനുഭവിക്കേണ്ടി വന്നു. കുളിച്ചു കഴിയുമ്പോൾ ശരീരം ശരിയാകുമെന്നാണ് അന്നൊക്കെ ഞാൻ കരുതിയിരുന്നത്. ആയതിനാൽ ഓരോ പ്രാവശ്യം ഇത് നടക്കുമ്പോൾ അവരുടെ മാലിന്യങ്ങൾ എന്റെ ശരീരത്തിൽ നിന്നും കളയുന്നതിനായി ഞാൻ ഓരോ പ്രാവശ്യവും കുളിക്കും. എന്നാൽ എനിക്ക് ഇതിനോട് അറപ്പ് തോന്നി, എന്നിരുന്നാലും ഞാൻ ആരോടും ഇക്കാര്യങ്ങൾ പറഞ്ഞിരുന്നില്ല. എന്റെ 13മത്തെ പിറന്നാൾ ദിനത്തിൽ അടുത്ത ബന്ധുക്കളായ രണ്ടുപേർ എന്നെ കടന്നു പിടിക്കുകയുണ്ടായി. അന്ന് ഞാൻ ഉറക്കെ കരഞ്ഞപ്പോൾ അവർ രക്ഷപ്പെടുകയും ചെയ്തു. എന്നാലിത് വീട്ടുകാരോട് പറഞ്ഞാൽ എന്നെ കുറ്റപ്പെടുത്തുമെന്ന് കരുതി ഞാൻ മറച്ചുവെച്ചാരോടും പറഞ്ഞിരുന്നില്ല. എപ്പോഴും ഞാൻ ദുസ്വപ്നങ്ങൾ കാണാറുണ്ടായിരുന്നു.

Also Read  ഞാൻ ആദ്യം അവരെ ചെളിയിൽ ഇറക്കിയപ്പോ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് ; സാന്ദ്ര തോമസ് പറയുന്നു

എനിക്ക് അതുകൊണ്ട് തന്നെ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. എല്ലാം മറക്കുന്നതിനായി മറികടക്കുന്നതിനായി ഞാൻ പുകവലിയും മദ്യപാനവും തുടങ്ങി. ഇത്തരത്തിൽ എനിക്കെതിരെയുള്ള പീഡനങ്ങൾ 17 വയസ്സ് വരെ തുടർന്നു. കുടുംബക്കാരിൽ നിന്ന് ബന്ധുക്കളിൽ നിന്ന് സുഹൃത്തുക്കളിൽ നിന്ന് അങ്ങനെ പലരിൽ നിന്നും ശാരീരികവും മാനസികവുമായുള്ള പീഡനങ്ങൾ ഞാനനുഭവിച്ചു കൊണ്ടിരുന്നു. എന്നാൽ എന്റെ മാറി-ടത്തിൽ ഒരു മുഴ വളരാൻ തുടങ്ങിയപ്പോഴാണ് എന്റെ മാതാപിതാക്കൾ എന്നെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. നിയന്ത്രിക്കാൻ തുടങ്ങിയത്. ചില ദിവസങ്ങളിൽ ഞാൻ സുഹൃത്തിന്റെ വീട്ടിൽ പോകുമായിരുന്നു. @അവളുടെ ഇടപെടലിൽകൂടി എനിക്ക് അല്പമെങ്കിലും ആശ്വാസം ലഭിച്ചിരുന്നു. എന്നിരുന്നാലും ഇത്തരം നടന്ന സംഭവങ്ങളൊന്നും ഞാൻ അവളോട് തുറന്നു പറഞ്ഞിരുന്നില്ല. കുറെ കാലങ്ങൾക്ക് ശേഷം ഏവിയേഷൻ കമ്പനിയിൽ ജോലി ലഭിച്ചു. അവിടെയും അനുഭവിച്ചത് ദുരന്തങ്ങൾ തന്നെയായിരുന്നു. കമ്പനിയുടെ സിഇഒ എന്നെ ലൈം-ഗികമായി ഉപദ്രവിക്കാനുള്ള ശ്രമം നടത്തി. അന്ന് ഞാൻ സർവ്വശക്തിയുമെടുത്ത് കൊണ്ട് അയാളെ തള്ളിമാറ്റി അവിടെനിന്നും രക്ഷപ്പെട്ടു. അവിടുന്നായിരുന്നു എന്റെ ജീവിതത്തിലേക്കുള്ള വഴിത്തിരിവ്. ഇത്തരം മൃഗങ്ങൾക്ക് വേണ്ടി ഇനി ഞാൻ ജീവിതത്തിൽ ഒരിക്കലും ഒരുതുള്ളി കണ്ണീർ ഒഴുക്കില്ലെന്ന് അന്ന് ശപഥമെടുത്തു. എന്റെ ചിന്തകളെ കുറിച്ച് ഞാൻ എഴുതാൻ തുടങ്ങി. സായാഹ്ന നടത്തവുമൊക്കെയായി എന്റെ വിഷാദത്തെ അതിജീവിക്കുന്നതിനുള്ള ശ്രമം നടത്തി. അതിലൂടെ പോരാടിക്കൊണ്ട് ഞാൻ ജീവിതത്തോട് അടുക്കുകയാണ്.