ശരീര സൗന്ദര്യം കൂടിപ്പോയതിന് പാകിസ്ഥാനില്‍ അധ്യാപികയെ പുറത്താക്കിയെന്ന് വാര്‍ത്ത; വസ്‌തുതകള്‍ പുറത്ത്

സോഷ്യൽ മീഡിയിൽ വ്യാജ വാർത്തകൾ നിമിഷ നേരം കൊണ്ടാണ് ആളുകളിൽ എത്തുന്നത്. ഇത്തരം വാർത്തകൾ വലിയ രീതിയിൽ ഷെയർ ചെയ്യുന്നതിൽ കൂടി ആളുകൾക്ക് ഇടയിൽ തെറ്റിധാരണ പടർത്താറുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സൗന്ദര്യം കൂടെ പോയതിന്റെ പേരിൽ പാകിസ്ഥാനിലെ ലാഹോറിലെ സ്കൂളിൽ നിന്നും അധ്യാപികയെ പുറത്താക്കി എന്ന വാർത്ത പ്രചരിച്ചിരുന്നു. കുട്ടികൾ വഴിതെറ്റാതെ ഇരിക്കാനാണ് ഇത്തരത്തിൽ പുറത്താക്കിയത് എന്നാണ് വാർത്തയുടെ ഉള്ളടകം.

റിപ്പബ്ലിക്ക് ഓഫ് ബുസ്സ് എന്ന വെബ്സൈറ്റിൽ കൂടിയാണ്‌ വാർത്ത ആദ്യം പ്രചരിച്ചത്. ടീച്ചർ സസ്‌പെൻഡഡ് ഫോർ ഹാവിങ് സെ ക്‌സി ഫിഗർ എന്ന തലകെട്ടോടെയാണ് ഇവർ ന്യൂസ്‌ പങ്കുവെച്ചത്. വിവാഹിതയും രണ്ട് മക്കളുടെ അമ്മ കൂടിയായ 30 വയസ്സുകാരി ടീച്ചർ ഹയർ സെക്കന്ററി വിദ്യാർത്ഥികളെ പഠിപ്പിച്ചു വരുകയായിരുന്നുവെന്നും ഇവരെ ഓഗസ്റ്റ് 11 ന് ഡിസ്മിസ്സ് ചെയ്‌തെന്നും ഇവർ കൊടുത്ത വാർത്തയിൽ പറയുന്നു.

Also Read  സ്വന്തമായി രാജ്യം മാത്രമല്ല സ്വന്തമായി റിസർബാങ്കും കറൻസിയും ; നിത്യാനന്ദയുടെ കൈലാസത്തിൽ പുതിയ ബാങ്ക്

അധ്യാപികയുടെ തന്നെ ട്വീറ്റും ഇ ന്യൂസിൽ പങ്കുവെച്ചിരുന്നു. ആസിയ സുബൈർ എന്ന അക്കൗണ്ടിലാണ് ട്വീറ്റ് വന്നിട്ടുള്ളത്. ഹയർ സെക്കന്ററി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന തന്റെ ശരീരം അശ്ലീലമാണെന്ന് ചൂണ്ടിക്കാട്ടി മാനേജ്മെന്റ് തന്നെ പുറത്താക്കിയെന്നും എന്നാൽ മാന്യമായ ഷൽവാർ കമീസാണ് താൻ ധരിക്കാറുള്ളതെന്നും ഇ ട്വീറ്റിൽ പറയുന്നു.

ടീച്ചറിനെ പിന്തുണച്ചു കൊണ്ട് നിരവധി ആളുകളാണ് ട്വിറ്റെർ അടക്കമുള്ള ഇടങ്ങളിൽ എത്തിയത്. എന്നാൽ ഫാക്ട് ചെക്കിങ് നടത്തി ഇ വാർത്ത വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. പാകിസ്ഥാനിൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല ആസിയ സുബൈർ എന്ന പേരിൽ പ്രചരിക്കുന്ന അക്കൗണ്ടിൽ ഉള്ള ചിത്രം ഇന്ത്യൻ മോഡലായ സോയ ഷെയ്ഖിന്റേതാണ്.