ശശി സാറിന്റെ ആ നിർബന്ധം കാരണം മദ്യപിച്ചെത്തിയ തന്നെ സീമ തല്ലിയത് അഞ്ച് തവണ ; അനുഭവം പങ്കുവെച്ച് കൃഷ്ണചന്ദ്രൻ

1980 ൽ കാന്തവലയം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് സീമ. പിന്നീട് നായികയായും, സഹ നടിയായും, അമ്മ വേഷങ്ങളിലും മലയാള സിനിമയിൽ അഭിനയിച്ച താരത്തിനെ മലയാളത്തിലേക്ക് എത്തിക്കുന്നത് ഐ വി ശശിയാണ്. പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. കാന്തവലയം എന്ന ചിത്രത്തിൽ സീമയുടെ അനിയന്റെ വേഷം ചെയ്തത് നടനും ഗായകനുമായ കൃഷ്ണചന്ദ്രനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണെന്ന് തുറന്ന് പറയുകയാണ് അദ്ദേഹം ഇപ്പോൾ. ഐ വി ശശിയുടെ ഓർമ്മകുറിപ്പിലാണ് കൃഷ്ണചന്ദ്രൻ ഇ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. കാന്തവലയം സിനിമയിൽ സീമ ചേച്ചിയുടെ അനുജന്റെ വേഷമാണ് താൻ ചെയ്തതെന്നും, അനിയൻ മദ്യപിച്ചു എത്തുന്ന സീനിൽ തന്നെ അഞ്ചിൽ ഏറെ തവണ സീമേച്ചി തല്ലിയിട്ടുണ്ട്.

നാച്ചുറലായി അഭിനയിക്കണമെന്ന് ശശി സാറിന് നിർബന്ധമുള്ളത് കൊണ്ട് തല്ലുന്ന രംഗം പല ആംഗിളിൽ നിന്നും എടുത്തെന്നും അത് അദേഹത്തിന്റെ രീതിയാന്നെനും സിനിമ ചെയ്യുന്നത് അത്രെയും മനോഹമാരാകാൻ ശശി സാർ ഏത് അറ്റം വരെയും പോകും അതിനാൽ തല്ല് കൊള്ളുമ്പോഴും സന്തോഷത്തോടെയാണ് ആ സീനിൽ അഭിനയിച്ചതെന്ന് കൃഷ്ണചന്ദ്രൻ പറയുന്നു. കഴുതക്കുട്ടി എന്നതാണ് അദ്ദേഹം ആകെ വിളിക്കുന്ന ചീത്തയെന്നും അതിൽ കൂടുതൽ ദേഷ്യം വന്നാൽ വിളിക്കില്ല സംവിധായകൻ എന്നതിന് അപ്പുറം അദ്ദേഹം സ്നേഹമുള്ള ഒരു വ്യക്തി കൂടിയാണെന്നാണ് ഐ.വി ശശിയെ കുറിച്ച് കൃഷ്ണചന്ദ്രൻ പറയുന്നത്. നടനും ഗായകനുമായ കൃഷ്ണചന്ദ്രൻ ഇതുവരെ 1000 ൽ അധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.