ശിവപ്രസാദില്ലാത്ത സമയത്ത് എത്തുന്ന വിഷ്‌ണു ശിവപ്രസാദിന്റെ ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു ; ഭാര്യയുടെ അശ്ലീല ദൃശ്യം വാട്സപ്പിൽ കണ്ട യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റ്

തിരുവനന്തപുരം : ഭാര്യയുടെ അശ്ലീല വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത കേസിൽ ഭാര്യയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശി കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു (30) ആണ് അറസ്റ്റിലായത്. രണ്ട് വർഷം മുൻപ് മണക്കാട് സ്വദേശി ശിവപ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണകുറ്റം ചുമത്തിയാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.

2019 സെപ്റ്റംബർ എട്ടിനാണ് ശിവപ്രസാദിനെ വിളപ്പിൽ ശാലയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്യാസ് ഏജൻസിയിൽ ജോലി ചെയ്യുന്ന ശിവപ്രസാദിന്റെ ഭാര്യ അതെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശിവപ്രസാദുമായി അടുപ്പത്തിലായിരുന്നു. അകന്ന ബന്ധുവാണെന്ന് പറഞ്ഞ് ശിവപ്രസാദിനെ തെറ്റിദ്ധരിപ്പിച്ച് വിഷ്ണു ഇടയ്ക്ക് വീട്ടിൽ വരുമായിരുന്നു. എന്നാൽ ശിവപ്രസാദില്ലാത്ത സമയത്ത് എത്തുന്ന വിഷ്‌ണു ശിവപ്രസാദിന്റെ ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള കിടപ്പറ രംഗങ്ങൾ വിഷ്ണു മൊബൈലിൽ പകർത്തുകയും വീഡിയോ ദൃശ്യങ്ങൾ വാട്‌സ്ആപ്പിലൂടെ പ്രചരിക്കുകയുമായിരുന്നു.

  മുൻ മുഖ്യമന്ത്രി ഇ.എം.എസ് ഇപ്പോൾ നാടിന് ആവിശ്യമെന്ന് സുരേഷ് ഗോപി

പ്രണയിച്ച് വിവാഹം കഴിച്ച തന്റെ ഭാര്യയുടെ അശ്ലീല ദൃശ്യങ്ങൾ വാട്സാപ്പിൽ പ്രചരിക്കുന്നത് കണ്ട ശിവപ്രസാദ് മാനസികമായി തകരുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദികൾ ഭാര്യയും കാമുകൻ വിഷ്ണുവും ആണെന്ന് ശിവപ്രസാദ് മരിക്കുന്നതിന് മുൻപ് വീടിന്റെ ഭിത്തിയിൽ എഴുതിവെച്ചിരുന്നു. സംഭവത്തിന് ശേഷം വിഷ്ണുവും ശിവപ്രസാദിന്റെ ഭാര്യയും ഒളിവിൽ പോയിരുന്നു. രണ്ട് പേരും രണ്ട് വീടുകളിലായി താമസിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്.

Latest news
POPPULAR NEWS