ശിവരാത്രി മഹോത്സവം പോലീസ് തടഞ്ഞു ; നാമജപ പ്രതിഷേധവുമായി ഭക്തർ

തിരുവനന്തപുരം: ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചു അന്നദാനം വെച്ചുകൊണ്ടിരുന്നത് പൂർത്തിയാക്കാൻ പോലും സമ്മതിക്കാതെ തഹസിൽദാറുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം പരിപാടി തടഞ്ഞു. നെയ്യാർ ഡാം കുന്നു ശിവക്ഷേത്രത്തിലാണ് ഇത്തരത്തിൽ വിഷമകരമായ സംഭവം ഉണ്ടായത്. ക്ഷേത്രം സർക്കാർ ഭൂമിയിലാണെന്നും ഇവിടെ പൂജയും അന്നദാനവും മറ്റും നടത്താൻ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഒരു നടപടി എടുത്തത്.

സ്ഥലത്തു കനത്ത പോലീസ് സംഘം കാവൽ നിൽപ്പുണ്ട്. ക്ഷേത്രത്തിൽ ശിവരാതിയോട് അനുബന്ധിച്ചു തൊഴുതാനും പൊങ്കാല അർപ്പിക്കാനുമായി എത്തിയ ഭക്തരെ ഇറക്കി വിടുകയും സ്ഥലം കയറു കെട്ടി അടയ്ക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഭക്തരുടെ നേതൃത്വത്തിൽ നാമജപവും പ്രതിഷേധവും നടക്കുകയാണ്.