ശിവലിംഗത്തെയും ഹൈന്ദവ സ്ത്രീകളെയും അവഹേളിച്ചു ഫേസ്ബുക്ക് പോസ്റ്റ്‌ ചെയ്ത യുവാവിനെതിരെ ശക്തമായ പ്രതിഷേധവുമായി സൈബർപ്പട

ശിവലിംഗത്തെയും ഹൈന്ദവ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ്‌ ചെയ്ത യുവാവിന് നേരെ വിശ്വാസ സമൂഹം രംഗത്ത്. ശിവലിംഗത്തിന്റെ ഫോട്ടോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുകയും മുതിർന്ന സ്ത്രീകൾക്കുള്ള കളിപ്പാട്ടങ്ങൾ ലഭ്യമാണെന്ന് എഴുത്തുതുകയും സാധനം ഇലക്ട്രിക് ആണെന്നും സ്വിച്ചും സ്പീഡ് കണ്ട്രോളുമൊക്കെ ഉണ്ടെന്നും പറഞ്ഞുകൊണ്ടാണ് അബ്ദുൽ ഖാദർ പുതിയങ്ങാടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌.

ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിലുള്ള ഇയാളുടെ പോസ്റ്റ്‌ ശ്രദ്ധയിൽ പെട്ടതോടെ നിരവധി ആളുകളാണ് കമന്റുമായി രംഗത്തെത്തിയത്. അടുത്തിടെയായി ഇത്തരത്തിൽ ഹൈന്ദവ മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ കൂടിവരികയാണ്. കോടിക്കണക്കിനു വരുന്ന ഹൈന്ദവ വിശ്വാസികൾ ആരാധിക്കുന്ന ശിവലിംഗത്തെ ഹൈന്ദവ സ്ത്രീകൾക്ക് സെക്സ് ടോയിയായി ചിത്രീകരിച്ച അബ്ദുൽ ഖാദറിന്റെ നടപടിക്കെതിരെ കേസെടുക്കണമെന്നുള്ള ആവശ്യവും ഉയർന്നു വരികയാണ്.