ശിവശങ്കരൻ വഞ്ചകനാണെങ്കിൽ വഞ്ചകന് കഞ്ഞി വെച്ചവനാണ് മുഖ്യമന്ത്രിയെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കരൻ വഞ്ചകനാണെങ്കിൽ മുഖ്യമന്ത്രി വഞ്ചകന് കഞ്ഞി വെച്ചവനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശിവശങ്കറിനെ സിപിഎം നേതാക്കൾ ഇതുവരെ ന്യായീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സുധാകരൻ ശിവശങ്കറിനെ ബലികൊടുത്ത് മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണ്.

ശിവശങ്കരന് സ്വപ്നമായി മാത്രമല്ല മുഖ്യമന്ത്രിയുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് റിപ്പോർട്ട് വന്നപ്പോൾ മുഖ്യമന്ത്രി എങ്ങനെ വിശുദ്ധൻ ആകുമെന്നും രാമായണ മാസത്തിൽ രാക്ഷസൻമാർക്ക് ശക്തിക്ഷയം ഉണ്ടാകുമെന്നു സുധാകരൻ മനസ്സിലാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. സമ്പർക്കം നടത്തിക്കൊണ്ട് സ്വർണക്കടത്ത് കേസിൽ സ്വയം ന്യായീകരണം ഏറ്റുവാങ്ങുന്ന സിപിഎം ജലീലിനെ എന്തിനാണ് അതിൽനിന്നും ഒഴിവാക്കിയത്. ജലീൽ തെറ്റ് ചെയ്തിട്ടുണ്ടെന്നുള്ള കാര്യം ബോധ്യമായത് കൊണ്ടാണോ ന്യായീകരിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.