ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ പുറത്ത്

തിരുവനന്തപുരം: സ്വർണ്ണ കടത്തു കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ചോദ്യം ചെയ്തതിൽ നിന്നും കസ്റ്റംസിന് ലഭിച്ച വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷുമായി അടുത്ത സൗഹൃദം മാത്രമാണ് ഉള്ളതെന്നാണ് ശിവശങ്കർ നൽകിയ മൊഴി. സരിത്തിനെ സ്വപ്ന വഴിയാണ് പരിചയപ്പെടുന്നതെന്നും പരിപാടികളുടെ സംഘാടനത്തിലും സരിത്തിന്റെ സഹകരണം ഉണ്ടായിട്ടുണ്ടെന്നും ശിവശങ്കർ വെളിപ്പെടുത്തി. എന്നാൽ സന്ദീപ് നായരുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്തുകൊണ്ട് ഒന്നിലും ഇടപെട്ടിട്ടില്ലെന്നും l ശിവശങ്കർ മൊഴി നൽകി. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള വിശദാംശങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിലെ ഒന്നാം പ്രതിയായ സരിത്തിനെ വീണ്ടും കസ്റ്റംസ് കമ്മീഷണർ ചോദ്യം ചെയ്യുകയാണ്.

  താങ്കൾ വാർത്ത വായിക്കുമ്പോൾ എന്താ ഭാര്യയെ കൊണ്ട് വരാത്തത്; സന്തോഷ്‌ ജോർജ് കുളങ്ങര ശ്രീകണ്ഠൻ നായരെ തേച്ചോട്ടിച്ചു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സന്ദീപിന്റെ സഹോദരൻ സ്വരൂപിനെ എൻ ഐ എ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ സ്വരൂപനെ എത്തിക്കും. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ വീട്ടിൽ വരികയും ശേഷം ഓഫീസിൽ വെച്ച് പത്ത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് നടത്തിയത്. ചോദ്യം ചെയ്യലിനു ശേഷം പുലർച്ചെ രണ്ടരയോടെയാണ് ശിവശങ്കറിനെ വിട്ടയച്ചത്. വരും ദിവസങ്ങളിലായി സംഭവത്തിൽ കൂടുതൽ ചോദ്യങ്ങളും വിശദാംശങ്ങളും ഉണ്ടാകുമെന്നാണ് കരുതുന്നത്.

Latest news
POPPULAR NEWS