തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന് എതിരായിട്ടുള്ള ആരോപണം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യേണ്ട തരത്തിലുള്ള തെളിവുകളില്ലെന്നും ഇത് സംബന്ധിച്ചുള്ള കാര്യം അഡീഷണൽ ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറി അടങ്ങുന്ന സമിതി അന്വേഷിക്കും. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മന്ത്രി കെടി ജലീലിനെ സുരേഷ് ഫോണിൽ വിളിച്ച സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു.
കോൺസുലേറ്റുമായി ബന്ധപ്പെട്ടുള്ള കാര്യമാണ് സംസാരിച്ചതെന്നുള്ള കാര്യം മന്ത്രി തന്നെ പറഞ്ഞുവെന്നും ഒരുപാട് സമയം സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറിനെ സസ്പെൻസ് ചെയ്യേണ്ട സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.