ശിവശങ്കർ കൊച്ചി എൻഐഎ ഓഫീസിൽ: എഴുതി തയാറാക്കിയ 56 ചോദ്യങ്ങൾ ചോദിക്കും: ശിവശങ്കറിന്‌ എല്ലാമറിയാമെന്നു സരിത്തിന്റെ മൊഴി

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തി. തിരുവനന്തപുരത്തു നിന്നും പുലർച്ചെ ഡ്രൈവർക്കും ഒരു സഹായിക്കുമൊപ്പം കാറിലാണ് അദ്ദേഹം കടവന്ത്രയിലെ എൻഐഎ ഓഫീസിലെത്തിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് എൻഐഎ 5 മണിക്കൂർ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശമനുസരിച്ച് എല്ലാം നിരീക്ഷിക്കുന്നതിനായി എൻഐഎയുടെ മുതിർന്ന ഉദ്യോഗസ്ഥരും കൊച്ചിയിലുണ്ട്.

ഡൽഹിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള എൻഐഎയുടെ ഉന്നത ഉദ്യോഗസ്ഥരാണ് കൊച്ചിയിൽ എത്തിയിരിക്കുന്നത്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി പ്രത്യേകം തയ്യാറാക്കിയ മുറിയിൽ വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതിള്ള സംവിധാനവുമുണ്ട്. എഴുതി തയ്യാറാക്കി 56 ചോദ്യങ്ങളാണ് ശിവശങ്കറിനോട് ചോദിക്കുക. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലെടുത്ത സരിത് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാമെന്നു മൊഴി നൽകിയിട്ടുണ്ട്.

  വാട്സാപ്പ് സ്റ്റാറ്റസിനെ ചൊല്ലി തർക്കം അമ്മാവനെ അനന്തിരവൻ കൊലപ്പെടുത്തി

കസ്റ്റംസ് ഉദ്യോഗസ്ഥർക്കും എൻഐഎയ്ക്കും നൽകിയ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് എൻഐഎ സംഘം കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. സ്വർണ്ണക്കടത്ത് സംബന്ധിച്ചുള്ള കാര്യങ്ങൾ ശിവശങ്കറിന് അറിയാമെന്നുള്ളതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് വീണ്ടും എൻഐഎ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്കും എൻഐഎയ്ക്കും നൽകിയ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് എൻഐഎ സംഘം കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

Latest news
POPPULAR NEWS