അമൃതസർ: ശിവസേന നേതാവിനെ അമൃതസറിൽ വെടിവെച്ചു. അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നവർക്കും വെടിയേറ്റു. കൂടെ ഉണ്ടായിരുന്ന ആൾ തൽക്ഷണം മരിച്ചു. ശിവസേനയുടെ വിദ്യാർത്ഥി സംഘടനയായ യുവസേനയുടെ നേതാവായ ഹണി മഹാജനെയാണ് വെടിവെച്ചത്.
ഇയാൾ ശിവസേനയുടെ വടക്കേ ഇന്ത്യയുടെ ചുമതലയാണ് വഹിക്കുന്നത്. വെടിവെച്ച ആളെ പിടികൂടിയിട്ടില്ല. അജ്‍ഞാതനായ ഒരാളാണ് ഇവർക്ക് നേരെ വെടിയുതിർത്തത്. ഹണി മഹാജൻ അമൃതസറിലെ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. പോലീസ് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.