Wednesday, December 11, 2024
-Advertisements-
KERALA NEWSശിശുദിനാഘോഷം 2024 - കുട്ടികളുടെ പ്രധാനമന്ത്രിക്ക് ആദരവ്

ശിശുദിനാഘോഷം 2024 – കുട്ടികളുടെ പ്രധാനമന്ത്രിക്ക് ആദരവ്

chanakya news

കൊല്ലം : 2024 ലെ സംസ്ഥനതല ശിശുദിന ആഘോഷത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കൊച്ചു മിടുക്കി കൊല്ലം കുളത്തൂപ്പുഴ സ്വദേശി ബഹിയാ ഫത്തിമക്ക് കൊല്ലം ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ശിശുക്ഷേമ സമിതിയുടെയും നേത്യത്വത്തിൽ സ്വീകരണം നൽകി. ജില്ലാ കളക്ടർ മൊമെന്റോയും , റോസപൂവും നൽകി.

സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ പഞ്ചായത്തായി കുളത്തൂപ്പുഴയെ ഗവർണ്ണർ പ്രഖ്യാപിച്ച വേളയിൽ ബഹു. ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാനൊപ്പം വേദി പങ്കിട്ടിട്ടുണ്ട് മൂന്നാം ക്ലാസ്സുകാരിയായ ഈ കൊച്ചുമിടുക്കി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും, ടി വി ഷോകളിലും തൻ്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.

നവംബർ 14 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥന ശിശുദിന റാലിയിൽ മുഖ്യമന്ത്രിയോടൊപ്പം പരിപാടിയിൽ പങ്കെടുക്കും.

Summary : bahiya fathima elected as child primeminister in Children’s day program