ശുചിമുറിയുടെ വാതിലാണെന്ന് കരുത്തി തുറന്നത് പുറത്തേക്കുള്ള വാതിൽ ; പത്ത് വയസുകാരൻ ട്രെയിനിൽ നിന്നും വീണ് മരിച്ചു

കോട്ടയം : ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽ തുറന്ന പത്തുവയസുകാരൻ ട്രെയിനിൽ നിന്നും വീണ് മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി മുഹമ്മദ് ഇഷനാണ് മരിച്ചത്. രാജ്യറാണി എക്സ്‌പ്രസിൽ വിവാഹത്തിൽ പെങ്കെടുത്ത്തിരുവനന്തപുരത്ത് നിന്ന് തിരിച്ച് വരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് അപകടം നടന്നത്. ട്രെയിനിലെ ശുചിമുറിയിൽ പോകാനായി എഴുന്നേറ്റ ഇഷാൻ ശുചിമുറിയുടെ വാതിലാണെന്ന് കരുതി ട്രെയിനിൽ നിന്നും പുറത്തിറങ്ങാനുള്ള വാതിൽ തുറക്കുകയായിരുന്നു. ഇഷാൻ വീണതിന് പിന്നാലെ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  സംസ്ഥാന പോലീസ് മേധാവിയുടെ വാട്സാപ്പ് അകൗണ്ട് ഉണ്ടാക്കി യുവതിയിൽ നിന്ന് പതിനാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

Latest news
POPPULAR NEWS