ശൈശവ വിവാഹമായിരുന്നു എന്റേത്: ഭർത്താവ് നല്ല ബന്ധം കിട്ടിയപ്പോൾ അവളുടെ കൂടെ പോയി; ഭർത്താവിനെ കുറിച്ച് ബിഗ്‌ബോസ് താരം ദയ

ബിഗ്ബോസ്സ് താരമായ ദയ അശ്വതി മനസ് തുറക്കുന്നു. ബിഗ് ബോസ്സിൽ പങ്കെടുത്തിരുന്ന സമയത്ത് ഒരുപാട് പേരുടെ കുത്തുവാക്കുകളും എതിർപ്പുകളും കേട്ടയാളാണ് ദയ. എന്നാൽ ഇപ്പോൾ ഷോ അവസാനിച്ചതോടെ താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. സിന്ദൂരം ചാർത്തിയുള്ള ദയയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നതോടെ താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണം വ്യാപകമായി നടന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ദയ എത്തുകയായിരുന്നു. തന്റെ ഭർത്താവിനെ കുറിച്ചോ മകളെ കുറിച്ചോ പറയുന്നത് അംഗീകരിക്കാനാവില്ലെന്നും തനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ടെന്നും പറഞ്ഞു കൊണ്ടാണ് ദയ കാര്യത്തിലേക്ക് കടന്നത്.

താൻ ഒരു സിന്ദൂരം ചാർത്തിയുള്ള ഫോട്ടോയിട്ടപ്പോൾ ആളുകൾ കല്യാണം കഴിഞ്ഞെന്നു വരെയുള്ള വാദങ്ങൾ നിരത്തി. അത് എന്ത് അടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ല. എന്റെ കല്യാണം 16 മത്തെ വയസിൽ കഴിഞ്ഞതാണ്. രണ്ട് കുട്ടികളുണ്ട്. ഭർത്താവ് എന്നെ ഡിവോഴ്സ് ചെയ്തിട്ടില്ല. പക്ഷെ അദ്ദേഹം വേറെ വിവാഹം കഴിച്ചു. എനിക്ക് അപ്പോൾ സിന്ദൂരം തൊടാൻ അവകാശമില്ലേ. അതാണ് സിന്ദൂരം തൊട്ടതെന്നും താരം വെളിപ്പെടുത്തി. എനിക്ക് രണ്ട് പെണ്കുട്ടികളാണെന്നാണ് ഇപ്പോൾ ആളുകൾ പറഞ്ഞു പരത്തുന്നത്. എന്നാൽ എനിക്ക് രണ്ട് ആൺകുട്ടികളാണ്. പെൺകുട്ടികൾ ആയിരുന്നെങ്കിലും താൻ സ്വീകരിക്കുമായിരുന്നുവെന്നും ദയ വ്യക്തമാക്കി. കൂടാതെ തന്റെ ഭർത്താവ് ജോലിയെടുത്താണ് രണ്ട് മക്കളെയും നോക്കുന്നതും അവരെ പഠിപ്പിച്ചു വളർത്തുന്നതും. എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ… എന്റെമക്കളെ പറഞ്ഞാൽ വെറുതെയിരിക്കില്ലെന്നും കേസ് കൊടുക്കുമെന്നും ദയ പറഞ്ഞു.

  ഗ്ലാമറസ് ചിത്രങ്ങളുമായി എസ്തർ അനിൽ ; ജോർജ് കുട്ടി ഇതൊന്നും കാണുന്നില്ലേ എന്ന് ആരാധകർ

ബിഗ്ബോസ്സിൽ വെച്ച് പ്രദീപ്‌ ചന്ദ്രനെ അറിയാമായിരുന്നുവെന്നു ദയ നേരെത്തെ പറഞ്ഞത് വിവാദമായിരുന്നു. എന്നാൽ സംഭവത്തെ കുറിച്ച് ദയ പറയുന്നത് ഇങ്ങനെയാണ്. 25 വയസിൽ പ്രദീപിനെ പരിചയപ്പെടുകയും 22 മത്തെ വയസിൽ ആണ് ഭർത്താവുമായി പിരിയുന്നതെന്നും ദയ കൂട്ടിച്ചേർത്തു. പ്രദീപിനെ ബോയ് ഫ്രണ്ടായി കണക്കാക്കിയിരുന്നില്ലെന്നും ജോലി വാങ്ങി തരാമെന്നു പറഞ്ഞു തന്നെ കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയെന്നും ശേഷം അപമാനിക്കുകയാണ് ചെയ്തതെന്നും പറയുന്നു. ഒരു സുഹൃത്തിനോട് ഉള്ള ഇഷ്ടം മാത്രമേ ഉണ്ടായിരുന്നുള്ളു. അല്ലതെ അതിനു അപ്പുറത്തേക്കുള്ള ഒരു അടുപ്പവും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. എന്നാൽ പെട്ടിയും കിടക്കയുമായി റെയിൽവേ സ്റ്റേഷനിൽ ചെന്നപ്പോൾ തന്നെ അറിയില്ലെന്ന് പറഞ്ഞതിന്റെ വിഷമമാണ് ബിഗ്ബോസ്സിൽ കാണിച്ചതെന്നും ദയ പറയുന്നു.

Latest news
POPPULAR NEWS