ശ്രീകണ്ഠൻ നായർ ഒന്ന് ചൊറിഞ്ഞു ഏട്ടൻ ഫാൻസ്‌ കേറി മാന്തി ; മോഹനലാലിനെ അപമാനിച്ച ചാനൽ മാപ്പ് പറയണമെന്ന് ആരാധകർ

കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ടീവി അവതരിപ്പിക്കുന്ന സ്റ്റാർ മാജിക്‌ എന്ന പരിപാടിയിൽ കൂടി മോഹൻലാലിനെ അപമാനിച്ചു എന്ന് ആരോപിച്ചു പ്രതിഷേധം ശക്തമാവുകയാണ്. ഫാൻസ്‌ ഗ്രൂപ്പിലും ഫ്‌ളവേഴ്‌സ് ടിവിയുടെ ഫേസ്ബുക് പേജിൽ അടക്കം ചാനൽ ബഹിഷ്കരിക്കാനുള്ള മാസ്സ് ക്യാമ്പയിനാണ് മോഹൻലാൽ ഫാൻസിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ചാനലിന്റെ ഫേസ്‌ബുക്ക് പേജിലടക്കം നിരവധി പേരാണ് പ്രതിഷേധം അറിയിക്കുന്നത്. ചൊറിയാൻ നിന്നാൽ കേറി മാന്തുമെന്ന് ശ്രീകണ്ഠൻ നായർക്ക് മുന്നറിയിപ്പും ആരാധകർ നൽകുന്നുണ്ട്.

ഷോയിലെ ഒരു കോമഡി രംഗത്തിലാണ് മോഹൻലാലിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇരട്ടപ്പേരുകൾ വിളിച്ചത്. ചാനലിൽ നടക്കുന്ന തെമ്മാടിതരം ശ്രീകണ്ഠൻ നായർ അവസാനിപ്പിക്കണമെന്നും സ്ക്രിപ്റ്റ് എഴുതിയവനും അത് അവതരിപ്പിച്ച ജോബി പാലാ എന്നിവർ പരസ്യമായി മാപ്പ് പറയണണമെന്നും മോഹൻലാൽ ഫാൻസ്‌ ഗ്രൂപ്പിൽ പറയുന്നു.

കഴിഞ്ഞ ഓണത്തിന് പോലും മോഹൻലാൽ എന്ന നടന്റെ താര മൂല്യം വിറ്റഴിച്ചാണ് ഫ്‌ളവേഴ്‌സ് റേറ്റിംങ് കൂട്ടിയതെന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഉയർന്നുവരുന്നത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ഫ്ളവേഴ്സിന്റെ ഒഫീഷ്യൽ പേജിൽ കൂടി ക്ഷമ ചോദിച്ചു ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രംഗത്തെത്തിയിരുന്നു. സ്റ്റാർ മാജിക്‌ എന്ന പരിപാടിയിൽ ഒരു സ്കിറ്റിന് ഇടയിൽ ഉണ്ടായ വാക്കുകൾ മോഹൻലാൽ ആരാധകരെ വിഷമിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും, ഫ്‌ളവേഴ്‌സ് ടീവിയുടെ എല്ലാ കാര്യങ്ങളിലും അദ്ദേഹം ഒപ്പം നിന്നിട്ടുണ്ടെന്നും മോഹൻലാൽ എന്ന നടന്റെ ആരാധകർ കൂടിയായ ഞങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായ മനപ്പൂർവമല്ലാത്ത വാക്കുകൾ വന്നതിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞാണ് ഒഫീഷ്യൽ ലെറ്റർ അവസാനിക്കുന്നത്. എന്നാൽ പബ്ലിക്ക് ആയി മാപ്പ് പറയണമെന്ന് ആവിശ്യപെട്ടിരിക്കുകയാണ് മോഹനൻലാൽ ആരാധകർ.