ശ്രീകൃഷ്ണജന്മഭൂമിയിൽ നിർമ്മിച്ച പള്ളി പൊളിച്ച് നീക്കണമെന്ന് ആവിശ്യപ്പെട്ട് നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

മഥുര : ഉത്തർപ്രദേശിലെ ശ്രീകൃഷ്ണജന്മഭൂമിയിൽ നിർമ്മിച്ച പള്ളി പൊളിച്ച് നീക്കണമെന്ന് ആവിശ്യപ്പെട്ട് നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ നവംബർ 18 ന് വാദം കേൾക്കും. കഴിഞ്ഞ മാസമാണ് മഥുര സിവിൽ കോടതിയിൽ ഈദ് ഗാഹ് മസ്ജിത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സമർപ്പിച്ചത് എന്നാൽ സിവിൽ കോടതി ഹർജി തള്ളിയിരുന്നു.

നിലവിൽ മസ്ജിദ് സ്ഥിതി ചെയ്യുന്നത് ശ്രീകൃഷ്ണ ജന്മസ്ഥലമായ കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ സ്ഥലത്തിനകത്താണെന്നും അതിനാൽ പള്ളി നീക്കം ചെയ്യണമെന്നുമാണ് പരാതിക്കാർ ആവിശ്യപ്പെടുന്നത്.

Also Read  വിഴിഞ്ഞം സംഘർഷം ; കേന്ദ്രസേന വരുന്നത് ഭരണകൂട പരാജയത്തിന്റെ തെളിവെന്ന് ഫാദർ യൂജിൻ പെരേര